വെസ്റ്റ്ബാങ്ക് ഇസ്‌റാഈലില്‍ കൂട്ടിച്ചേര്‍ക്കാന്‍ നീക്കം ഫലസ്തീനില്‍ പ്രതിഷേധം
തെല്‍അവീവ്/ഗസ്സ: അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ വലിയൊരു ഭാഗം ഇസ്‌റാഈലുമായി ചേര്‍ക്കാന്‍ നീക്കം. ഹീബ്രു ഭാഷയില്‍ ജുദീ, സമാരിയ എന്ന പേരില്‍ അറിയപ്പെടുന്ന അധിനിവിഷ്ട ഫലസ്തീന്റെ ഭാഗങ്ങളില്‍ ഇസ്‌റാഈല്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഏകകണ്ഠമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
നീക്കത്തിനെതിരേ ഫലസ്തീന്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ നീക്കത്തിലൂടെ സമാധാനശ്രമങ്ങളുടെ അവസാന ശ്രമങ്ങള്‍ക്കും അന്ത്യം കുറിക്കുമെന്ന് ഫലസ്തീന്‍ സംഘടനകളായ ഫതഹ്, ഹമാസ് നേതാക്കള്‍ പ്രതികരിച്ചു. കൂടുതല്‍ പ്രതിരോധ മുന്നേറ്റങ്ങളിലേക്ക് ഇത് നയിക്കുമെന്നും അവര്‍ വ്യക്തമാക്കി. 'യു.എന്‍ പ്രമേയങ്ങളുടെയും തീരുമാനങ്ങളുടെയും ലംഘനമാണ് പുതിയ നീക്കം. ഇത് സമാധാനശ്രമങ്ങള്‍ക്ക് പൂര്‍ണമായും അന്ത്യംകുറിക്കും'-ഫതഹ് വക്താവ് പ്രതികരിച്ചു. തീരുമാനം ഫലസ്തീന്‍ ജനതയ്‌ക്കെതിരായ അതിക്രമവും കൈയേറ്റവുമാണെന്ന് ഹമാസ് വക്താവ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഇത്തരം തീരുമാനങ്ങള്‍ വരുന്നതെന്നും ഹമാസ് ആരോപിച്ചു.വെസ്റ്റ്ബാങ്കില്‍ നിയന്ത്രണമില്ലാതെ ഭവനനിര്‍മാണം തുടരാന്‍ അംഗീകാരം നല്‍കണമെന്നും ലിക്കുഡ് പാര്‍ട്ടി പുറത്തിറക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി യോഗത്തില്‍ തീരുമാനത്തെ 1,500 പ്രതിനിധികളാണു പിന്താങ്ങിയത്.
ജറൂസലം പ്രഖ്യാപനത്തിനെതിരേ അന്താരാഷ്ട്രതലത്തിലും ഫലസ്തീനിലും പ്രതിഷേധം തുടരുന്നതിനിടെയാണു കൂടുതല്‍ പ്രകോപനം വിളിച്ചുവരുത്തുന്ന തീരുമാനവുമായി ഇസ്‌റാഈല്‍ ഭരണകക്ഷി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ വെസ്റ്റ്ബാങ്കിന്റെ പല ഭാഗങ്ങളിലും അനധികൃത ഇസ്‌റാഈല്‍ കുടിയേറ്റം നിലനില്‍ക്കുന്നുണ്ട്. ഭരണകൂടത്തിന്റെ കൂടി ഒത്താശയോടെയാണ് ഇവിടെ ഭവനനിര്‍മാണങ്ങള്‍ നടക്കുന്നത്. ഫലസ്തീന്‍ ഭൂമിയില്‍ നിര്‍മിച്ച ഇസ്‌റാഈല്‍ കുടിയേറ്റകേന്ദ്രങ്ങളില്‍ രണ്ടുലക്ഷത്തിലേറെ ജൂതസമൂഹം ജീവിക്കുന്നതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."