പാടശേഖരത്തില്‍ വെള്ളം കയറി നെല്‍കൃഷി നശിക്കുന്നു
എടച്ചേരി: പഞ്ചായത്തിലെ പാടശേഖരത്തില്‍ വെള്ളം കയറി നെല്‍കൃഷി നശിച്ചു. ചാലോട് പാലത്തിനു സമീപം നടുവത്ത് വയലിലാണു വെള്ളം കയറിയത്.
കനാല്‍വെള്ളം തുറന്നുവിട്ടതോടെയാണ് ഇവിടേയ്ക്കു വെള്ളം കയറിയത്. ഇതോടെ പാകമായില്ലെങ്കിലും വിളഞ്ഞ നെല്ല് കൊയ്‌തെടുക്കുകയാണ് കര്‍ഷകര്‍. എടച്ചേരി കൃഷിഭവനില്‍ കര്‍ഷകര്‍ പരാതിപ്പെട്ടുവെണ്ടങ്കിലും നഷ്ടപരിഹാരമായി ഒന്നും ലഭിച്ചിട്ടില്ല.
ഏകദേശം 35 ഹെക്ടര്‍ സ്ഥലത്തു നെല്‍കൃഷി നടത്തുന്ന പഞ്ചായത്താണ് എടച്ചേരി. പക്ഷെ കര്‍ഷകര്‍ക്കുണ്ടണ്ടാകുന്ന ഇത്തരം നാശനഷ്ടങ്ങള്‍ക്കു മുന്‍കരുതലെടുക്കാന്‍ കൃഷിഭവന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഏഴു പാടശേഖര സമിതികള്‍ വിജയകരമായി ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്. ഇവര്‍ക്ക് നിലം ഉഴുകാന്‍ വേണ്ടണ്ട ടില്ലര്‍ മെഷീന്‍, മറ്റു കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ കൃഷിഭവന്‍ നല്‍കിയിട്ടുണ്ടണ്ട്.
പാടശേഖര സമിതി കൃഷി ചെയ്യുന്ന വയലുകള്‍ക്കു പുറമെ ഒന്നര ഏക്കറോളം വരുന്ന തരിശുഭൂമിയിലും കര്‍ഷകര്‍ നെല്‍കൃഷി നടത്തുന്നുണ്ടണ്ട്.
നെല്‍കൃഷി വികസനത്തിനും സംരക്ഷണത്തിനുമായി ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രമം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."