HOME
DETAILS
MAL
വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തും: മന്ത്രി രവീന്ദ്രനാഥ്
backup
January 23 2017 | 00:01 AM
നടുവണ്ണൂര്‍: വിദ്യാഭ്യസ സ്ഥാപനങ്ങളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രസ്താവിച്ചു. ഉള്ള്യേരിയിലെ എം-ഡിറ്റ് സഹകരണ എന്‍ജിനീയറിങ് കോളേജ് സംഘടിപ്പിച്ച മലബാര്‍ ടെക്‌നോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു ചെറുക്കാവില്‍, ചിറ്റൂര്‍ രവീന്ദ്രന്‍, എം-ഡിറ്റ് ചെയര്‍മാന്‍ എം. മെഹബൂബ്, പ്രിന്‍സിപ്പല്‍ എസ്.വി ശ്രീജയന്‍, രമേശന്‍ പാലേരി, പി.കെ അര്‍ച്ചന, എം. അക്ഷയ്, എം-ഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ഒ.പി നാരായണന്‍, ഒള്ളൂര്‍ ദാസന്‍ സംസാരിച്ചു. സിഡാക് അസോസിയേറ്റ് ഡയറക്ടര്‍ ശശി പിലാച്ചേരി ശാസ്ത്ര സാങ്കേതിക സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."