നിളയില്‍ ഇനി ശൈലജ; ഐസകിന് മന്‍മോഹന്‍ ബംഗ്ലാവ്
തിരുവനന്തപുരം: അറ്റകുറ്റ പണികള്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ലെങ്കിലും മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ തീരുമാനമായി. ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള 24 വീടുകളില്‍ 19 എണ്ണമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. പിണറായി വിജയന്റെ വാസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെ. യു.ഡി.എഫ് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മി താമസിച്ച നിളയിലായിരിക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജ താമസിക്കുക. മുന്‍ധനമന്ത്രി കെ.എം മാണി താമസിച്ച പ്രശാന്തില്‍ മന്ത്രി മാത്യു ടി തോമസാണ് താമസിക്കുക. ധനമന്ത്രി തോമസ് ഐസകിന് മന്‍മോഹന്‍ ബംഗ്ലാവാണ് അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റിലുമാവും താമസം. അത്യാവശ്യ അറ്റകുറ്റ പണികള്‍ നടത്തുന്നതല്ലാതെ മന്ദിരങ്ങളുടെ മോടി കൂട്ടേണ്ടതില്ലെന്ന് ആദ്യം തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മന്ത്രിമാരും അനുവദിച്ചിട്ടുള്ള മന്ദിരങ്ങളും
1. മുഖ്യമന്ത്രി പിണറായി വിജയന്‍-ക്ലിഫ്ഹൗസ്
2. ഇ.പി.ജയരാജന്‍-സാനഡു
3. തോമസ് ഐസക്-മന്‍മോഹന്‍ ബംഗ്ലാവ്
4. ഇ.ചന്ദ്രശേഖരന്‍-ലിന്‍ഡേഴ്സ്റ്റ്
5. എ.കെ.ബാലന്‍-പമ്പ
6. ജി.സുധാകരന്‍-നെസ്റ്റ്
7. കെ.കെ.ശൈലജ ടീച്ചര്‍-നിള
8. മാത്യു ടി.തോമസ്-പ്രശാന്ത്
9. എ.കെ.ശശീന്ദ്രന്‍ - കാവേരി
10. ടി.പി.രാമകൃഷ്ണന്‍-എസ്സെന്‍ഡി
11. ജെ.മേഴ്‌സിക്കുട്ടിയമ്മ-ഉഷസ്
12. പി.തിലോത്തമന്‍-അശോക
13. രാമചന്ദ്രന്‍ കടന്നപ്പള്ളി-റോസ് ഹൗസ്
14. കടകംപള്ളി സുരേന്ദ്രന്‍-കവടിയാര്‍ ഹൗസ്
15. വി.എസ്.സുനില്‍കുമാര്‍-ഗ്രേസ്
16. എ.സി.മൊയ്തീന്‍-പെരിയാര്‍
17. കെ.റ്റി. ജലീല്‍-ഗംഗ
18. കെ.രാജു-അജന്ത
19. സി.രവീന്ദ്രനാഥ്-പൗര്‍ണമി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."