പ്രതിഷേധം ചുരം കയറുന്നു യൂത്ത് ലീഗ് ചുരം സംരക്ഷണ യാത്ര ഒപ്പ് ശേഖരണം ആരംഭിച്ചു
ലക്കിടി: യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഈമാസം ആറിന് നടത്തുന്ന ചുരം സംരക്ഷണ യാത്രയുടെ പ്രചരണാര്‍ത്ഥം ശാഖാ തലങ്ങളില്‍ നടത്തുന്ന ഒപ്പ് ശേഖരണം ആരംഭിച്ചു.
ജില്ലാതല ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വഹിച്ചു. റോഡ് വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂജ്യം മാര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷനായി.
ചുരം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചും ശാശ്വത പരിഹാരം ആവശ്യപ്പെട്ടും തകര്‍ന്ന് ചുരം ഒറ്റപ്പെടുന്ന വയനാട് എന്ന പ്രമേയത്തില്‍ ജനുവരി ആറിന് നടത്തുന്ന ചുരം സംരക്ഷണയുടെ പ്രചരണാര്‍ഥമാണ് ഒപ്പ് ശേഖരണം നടത്തിയത്.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍, കല്‍പ്പറ്റ നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, മണ്ഡലം ട്രഷറര്‍ സലീം മേമന, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, ഹാരിസ് കാട്ടിക്കുളം, പി കെ സലാം, നിയോജകമണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മുജീബ് കെയംതൊടി, യൂനുസലി പനമരം, ഹുസൈന് കുഴിനിലം, എ.കെ സൈതലവി, കെ.എം.എ സലീം, വി.കെ ഹനീഫ, ബഷീര്‍ പൂക്കോടന്‍, ഷാജി കുന്നത്ത്, കെ കുഞ്ഞുമുഹമ്മദ്, അബിഷര്‍ മേമന, വി.കെ മനാഫ്, ഫായിസ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് സ്വാഗതവും ട്രഷറര്‍ സലീം കേളോത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."