ഇറാനി കപ്പ്: പിടിമുറുക്കി ഗുജറാത്ത്
മുംബൈ: റസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി കപ്പില്‍ രഞ്ജി ചാംപ്യന്‍മാരായ ഗുജറാത്ത് പിടിമുറുക്കി. ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്ത് 358 റണ്‍സെടുത്തപ്പോള്‍ റസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 226 റണ്‍സില്‍ അവസാനിച്ചു. 132 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഗുജറാത്ത് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയില്‍. രണ്ടു വിക്കറ്റുകള്‍ കൈയിലിരിക്കേ ഗുജറാത്തിനു 359 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടീമിന്റെ നെടുംതൂണായ ചിരാഗ് ഗാന്ധി 55 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. റണ്ണൊന്നുമെടുക്കാതെ ഹര്‍ദിക് പട്ടേലാണ് ചിരാഗിനൊപ്പം ക്രീസില്‍. പ്രിയങ്ക് പഞ്ചാല്‍ (73), പാര്‍ഥിവ് പട്ടേല്‍ (32) എന്നിവരും തിളങ്ങി. റസ്റ്റിനായി ഷഹബാസ് നദീം നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."