എസ്.ഐ അല്ല; ഇനി സി.ഐ സര്‍
പൊലിസ് സ്‌റ്റേഷന്‍ സി.ഐമാരുടെ നിയന്ത്രണത്തില്‍; അധികാരം വെട്ടിച്ചുരുക്കിയതില്‍ അമര്‍ഷം
കണ്ണൂര്‍: പൊലിസ് സേനയില്‍ ആശങ്കയും ജനങ്ങളില്‍ പ്രതീക്ഷയും ജനിപ്പിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി ഇന്നലെ ചുമതലയേറ്റു. ഇന്‍സ്‌പെക്ടര്‍മാരെന്നാണ് സി.ഐമാര്‍ ഇന്നുമുതല്‍ അറിയപ്പെടുക. പൊലിസ് സ്‌റ്റേഷനുകളില്‍ എസ്.ഐ ഭരണം അവസാനിപ്പിച്ച് സി.ഐമാരുടെ ഭരണം വരുമ്പോള്‍ എസ്.ഐമാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്. ഇരുതസ്തികകളില്‍ ജോലി ചെയ്യുന്നവരുടെയും നിലവിലുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കപ്പെടുകയാണ്. സി.ഐമാര്‍ക്ക് ഇതുവരെ ചുരുങ്ങിയത് മൂന്ന് പൊലിസ് സ്‌റ്റേഷനുകളുടെയെങ്കിലും അധികാര പരിധിയുണ്ടായിരുന്നു.
അതേസമയം സ്‌റ്റേഷന്റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന എസ്.ഐമാര്‍ ഇനി അതേ സ്‌റ്റേഷനില്‍ എസ്.എച്ച്.ഒയായ സി.ഐയുടെ കീഴില്‍ രണ്ടാമനോ, മൂന്നാമനോ ആയിവരും. ലോക്കല്‍ പൊലിസില്‍ ആവശ്യത്തിന് സി.ഐമാര്‍ ഇല്ലാത്തതിനാല്‍ ജില്ലയിലെ മുന്‍പില്‍ രണ്ട് പൊലിസ് സ്‌റ്റേഷനുകളും ഇനി കുറച്ചുകാലത്തേക്ക് എസ്.എച്ച്.ഒയുണ്ടാവുകയില്ല. പകരം ഡി.വൈ.എസ്.പിമാര്‍ക്കായിരിക്കും ചുമതല. ഇതോടെ ഡി.വൈ.എസ്.പിമാരുടെ ചുമതല കൂടിയിരിക്കുകയാണ്. എന്നാല്‍ നിലവില്‍ സര്‍വിസുള്ള എസ്.ഐമാരെ സി.ഐമാരാക്കി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ചുമതലമാറ്റലിനെ തുടര്‍ന്ന് അമര്‍ഷത്തിലായ എസ്.ഐമാരെ താല്‍ക്കാലികമായി തണുപ്പിച്ചിരിക്കുകയാണ്.
എല്ലാ സ്‌റ്റേഷനുകളും ക്രമസമാധാനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ചുമതല എസ്.എച്ച്.ഒയുടെ മേല്‍നോട്ടത്തില്‍ ഓരോ എസ്.ഐമാര്‍ക്ക് വീതിച്ചുനല്‍കും. കുറ്റാന്വേഷണവും ക്രമസമാധാനവും തരംതിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്‌റ്റേഷനുകളും സി.ഐമാരുടെ കീഴിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."