പ്രതീക്ഷയോടെ നാട് പുതുവര്‍ഷത്തെ വരവേറ്റു
കാസര്‍കോട്: ജില്ലയില്‍ പതുവത്സരത്തിന് ആഘോഷ വരവേല്‍പ്പ്. പൊലിസിന്റെ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പലയിടങ്ങളിലും വേറിട്ട പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. എന്നാല്‍ പൊതുവെയുള്ള സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളും ആഘോഷത്തിന്റെ മാറ്റു കുറച്ചിരുന്നു.
പുതുവത്സരത്തലേന്ന് കാസര്‍കോട്ടെ പലയിടങ്ങളിലും വിവാഹമുണ്ടായിരുന്നതിനാല്‍ പലരും വിവാഹവീടുകളിലാണ് പുതുവര്‍ഷത്തെ വരവേറ്റത്. കാസര്‍കോട് ജേസീസിന്റെ സ്ഥാനാരോഹണ ചടങ്ങ് പുതുവര്‍ഷത്തലേന്നായിരുന്നു. ബിന്ദു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി.
മംഗളൂരുവിലും ആഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയത്. പബ്ബുകളും റസ്റ്റോറന്റുകളും വന്‍കിട ഹോട്ടലുകളും പുതുവര്‍ഷാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ദ്രുത കര്‍മ സേന അടക്കമുള്ള പൊലിസ് സേന റോഡില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ആഘോഷങ്ങള്‍ പതിനൊന്നര മണിയോടെ അവസാനിപ്പിക്കണമെന്നായിരുന്നു പൊലിസ് നിര്‍ദേശം നല്‍കിയത്. എങ്കിലും പുതുവര്‍ഷം പിറക്കും വരെ പൊലിസ് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."