തേക്കടി അല്ലിമൂപ്പന്‍ കോളനികള്‍ക്ക് ഇനിയും വഴിയായില്ല
കൊല്ലങ്കോട്: ആദിവാസി മേഖലയും മുതലമട പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡുമായ പറമ്പിക്കുളത്തേക്ക് സഞ്ചരിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനെ ആശ്രയിക്കാതെ കേരളത്തില്‍ കൂടിയുള്ള യാത്ര എന്ന സ്വപ്നം യാഥാര്‍ഥ്യമായില്ല.
തേക്കടി അല്ലി മൂപ്പന് കോളനി ഒറവന്‍ പാടി 30 സെന്റ് കോളനിക്കാര്‍ക്ക് പുതുവര്‍ഷത്തോടെ കേരളത്തിലൂടെ യാത്ര ചെയ്ത് പറമ്പിക്കുളം തേക്കടിയില്‍ എത്തുമെന്ന സ്വപ്ന പദ്ധതിയായ പാത വഴിത്തിരിവാകുമെന്നത് എങ്ങുമെത്തിയില്ല.
കോളനി നിവാസികളുടെ പരാതിയെ തുടര്‍ന്ന് തേക്കടി അല്ലി മൂപ്പന് കോളനിയില്‍ ജനപ്രതിനിധികളുടെയും വനം പൊലിസ് ആദിവാസി കോളനി നിവാസികളുടെയും യോഗം നടത്തിയിരുന്നു.
ചെമ്മണാംമ്പതിയില്‍ നിന്നു അല്ലിമൂപ്പന്‍ കോളനിയിലേക്ക് വനാതിര്‍ത്തിയിലൂടെ നടപ്പാത നിര്‍മിക്കാന്‍ വനംവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ വേണ്ടി പ്രയാസമില്ലാത്ത വഴി കണ്ടെത്തുകയും ട്രക്ക് പാത്ത് നിര്‍മിക്കുകയോ ജീപ്പ് സഞ്ചരിക്കുന്ന വിധമുള്ള വഴി നിര്‍മിക്കാമെന്ന് പറഞ്ഞെങ്കിലും നിയമകുരുക്കെന്നുപറഞ്ഞ് പദ്ധതി നടപ്പിലായില്ല.
അതു കൊണ്ട് തന്നെ പറമ്പിക്കുളം വാര്‍ഡിലെ വിവിധ കോളനിയിലെത്താന്‍ ഇപ്പോഴും തമിഴ്നാട് സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതി തുടരുകയാണ്. ചെമ്മണാംമ്പതിയിലെത്തിയത്.
നടവഴി കണ്ടെത്തിയതില്‍ മരം മുറിക്കാനോ പാറകള്‍ പൊട്ടിക്കാത് തന്നെ ട്രാക്ക് പാത്തിനെ അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി കോളനി നിവാസികള്‍ പറയുന്നു.
ഇത് നടപ്പിലായാല്‍ വളരെ എളുപ്പത്തില്‍ തന്നെ കോളനിയില്‍ കഴിയുന്നവര്‍ക്ക് മുതലമടയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നുള്ളതാണ് പ്രത്യേകത.
അല്ലിമൂപ്പന്‍ കോളനിവാസികള്‍ക്ക് സഞ്ചരിക്കാനുള്ള വഴിയുടെ കഷ്ടപ്പാട് നേരിട്ടറിയുന്നതിനായി മുതലമട പഞ്ചായത്ത് പ്രസിഡന്റ് പറമ്പിക്കുളത്ത് തേക്കടിയിലെത്തി വാര്‍ഡ് മെമ്പര്‍ ശ്രീധരന് ആദിവാസി നേതാവ് ചന്ദന്‍ വനം വകുപ്പ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ ആദിവാസി യുവാക്കള്‍ എന്നിവരോടൊപ്പം കാട്ടിലൂടെ യാത്ര ചെയ്ത് അനുയോജ്യമായ ട്രക്ക് പാത്ത് കണ്ടെത്തിയിരുന്നു.
ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ എം.എല്‍.എ, എം.പി ഇടപെട്ട് കേരളത്തിലൂടെയുള്ള പാത നിര്‍മാണത്തിനെ വേണ്ട നടപടി എടുക്കണമെന്നാണ് കോളനി നിവാസികളുടെ പ്രധാനാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."