സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പദ്ധതിനടത്തിപ്പുകാരായ ടീ കോം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ പണം നീക്കിവെച്ചതായും ടീകോം കമ്പനി അറിയിച്ചിട്ടുണ്ട്.
കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം തൊഴിലവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ സ്മാര്‍ട്ട്്‌സിറ്റി കൂടി പൂര്‍ണ്ണമാകുന്നതോടെ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി ജ്യോതിര്‍മയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് സമയബന്ധിതമായി തുടക്കം കുറിച്ചത് കേരളത്തിന്റെ ഐ.ടി വികസനത്തിന് നാഴികക്കല്ലാണ്.ഐ.ടി മേഖലയ്ക്ക് വന്‍തോതില്‍ വികസനം നടത്താന്‍ കഴിയണം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശരിയായ ദിശാബോധത്തോടെയാണ് നീങ്ങുന്നതെങ്കിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇന്‍ഫോപാര്‍ക്കിന്റെ ആദ്യഘട്ടത്തില്‍ മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഇത് അമ്പതിനായിരമായി ഉയരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വി.പി സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ.സഫീറുള്ള, കൊച്ചി സ്‌പെഷല്‍ എക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമ്മിഷണര്‍ സഫീന എ.എന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."