HOME
DETAILS
MAL
നിലമൊരുക്കല്‍ പദ്ധതിക്ക് തുടക്കം
backup
January 02 2018 | 08:01 AM
കൊളത്തൂര്‍: മൂര്‍ക്കനാട് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11-ാം വാര്‍ഡില്‍ ആലക്കടവ് പുഴയോരത്ത് തെങ്ങിന്‍ തൈകളുടെയും ഫല വൃക്ഷ തൈകളുടെയും ഉല്‍പാദനത്തിനായി ആരംഭിക്കുന്ന നഴ്‌സറിയുടെ നിലമൊരുക്കല്‍ നടത്തി.
പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്നതിന് വേണ്ട@ിയുള്ള പതിനായിരത്തിലധികം തെങ്ങിന്‍ തൈകളുടെയും, ഫല വൃക്ഷ തൈകളുടെയും ഉല്‍പാദനത്തിനാണ് നഴ്‌സറി ആരംഭിക്കുന്നത്.
നിലമൊരുക്കല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റണ്ട് കെ.രാജഗോപാലന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം വി.സുന്ദരന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ലയ, ഓവര്‍സിയര്‍ ജലീല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."