സ്ത്രീധനരഹിത വിവാഹമൊരുക്കി പി.ഡി.പിയുടെ പുതുവത്സര സമ്മാനം
വെളിയങ്കോട് താവളക്കുളം പാങ്കയില്‍ ബാപ്പു നഗറിലാണ് പി.ഡി.പിയുടെയും പ്രവാസി സംഘടനയായ പി.സി.എഫിന്റെയും നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീധനരഹിത സമൂഹവിവാഹം സംഘടിപ്പിച്ചത്
പൊന്നാനി: ആറു നിര്‍ധന കുടുംബങ്ങളിലെ യുവതീ യുവാക്കള്‍ക്കു മംഗല്യസൗഭാഗ്യമൊരുക്കി പി.ഡി.പിയുടെ പുതുവത്സര സമ്മാനം. വെളിയങ്കോട് താവളക്കുളം പാങ്കയില്‍ ബാപ്പു നഗറിലാണ് പി.ഡി.പിയുടെയും പ്രവാസി സംഘടനയായ പി.സി.എഫിന്റെയും നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീധനരഹിത സമൂഹവിവാഹം സംഘടിപ്പിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
നിക്കാഹിനു പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, ഹംസ സഖാഫി വെളിയങ്കോട് എന്നിവരും താലികെട്ടിനു ശങ്കരന് നമ്പൂതിരിയും നേതൃത്വം നല്കി. മൂന്നാം തവണയാണ് ഇത്തരത്തില്‍ സ്ത്രീധനരഹിത സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. അക്ബര്‍ അലി നിസാമി ഖുത്വുബ നിര്‍വഹിച്ചു. അഷ്റഫ് പൊന്നാനി അധ്യക്ഷനായി. പൂന്തുറ സിറാജ് ആമുഖപ്രഭാഷണം നടത്തി. പാര്‍ട്ടി ചെയര്മാന് അബ്ദുല്‍നാസര്‍ മഅ്ദനിയുടെ സന്ദേശം വര്‍ക്കല രാജു വായിച്ചു. വധൂവരന്മാര്ക്ക് വി.പി മുയിനുദ്ദീന്‍, ഇബ്രാഹിം തിരൂരങ്ങാടി, വി.എം.അലിയാര്, നിസാര്‍ മേത്തര്‍, സാബു കൊട്ടാരക്കര എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."