HOME
DETAILS
MAL
കുടിവെള്ള സംസ്കരണ മെഷീന് നല്കി
backup
January 02 2018 | 08:01 AM
പട്ടാമ്പി: സി.എച്ച് സെന്റര്‍ പട്ടാമ്പി യൂനിറ്റ് ദുബൈ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗവ.യു.പി സ്കൂളിലേക്ക് കുടിവെള്ള സംസ്കരണ വിതരണമെഷീന് സംഭാവന ചെയ്തു. പി .ടി. എ പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. യോഗം നഗരസഭ ചെയര്മാന് കെ.പി വാപ്പുട്ടി ഉദ്്്ഘാടനം ചെയ്തു. കുടിവെള്ള വിതരണമെഷിന് സമര്പ്പണോദ്്്ഘാടനം സി.എ.എം.എ കരീം നിര്‍വഹിച്ചു. വി. മുഹമ്മദ്, കെ.പി സെക്കീര്‍, ടി.പി ഉസ്മാന്, കെ.എം.എ ജലീല്‍, സി.എ റാസി, കെ.വി ജബ്ബാര്‍, ഉമ്മര്‍ പാലത്തിങ്ങല്‍, വി. സൈനുദ്ധീന്‍, യു.കെ ഷറഫുദ്ധീന്‍, സൈതലവി വടക്കേതില്‍, സി.വി റഹ്മാന്, ഇ. ലക്ഷ്മി, മുത്തു മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."