എന്‍.എസ്.എസ് ക്യാംപുകള്‍ക്ക് സമാപനമായി
വല്ലപ്പുഴ: ഇരുമ്പാലശ്ശേരി എ.യു.പി സ്‌കൂളില്‍ വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് ക്യാംപ് സമാപിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദവിലാസിനി, വൈസ്പ്രസിഡന്റ് കല്ലിങ്ങല്‍ ഹംസ, നെല്ലായ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രമ സുന്ദരന്‍, ബ്ലോക്ക് മെമ്പര്‍ സുഹറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തംഗം ഷമീന, പ്രിന്‍സിപ്പല്‍ ആര്‍. സുജാത, പ്രോഗ്രാം ഓഫിസര്‍ സി.ടി മുഹമ്മദ്കുട്ടി മാസ്റ്റര്‍, മൂസ പേങ്ങാട്ടിരി, അന്‍വര്‍ നാലകത്ത്, മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഷൈലജ ടീച്ചര്‍, എം.കെ ഉനൈസ്, ആതിര, സുധീഷ് പ്രസംഗിച്ചു.
അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍. എസ്. എസ് സപ്ത ദിന സഹവാസ ക്യാംപ് മൂച്ചിക്കല്‍ ഗവ. എല്‍.പി സ്‌കൂളില്‍ സമാപിച്ചു. ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പഠന സെഷനുകളില്‍ ടി.ആര്‍. തിരുവിഴാംകുന്ന്, നെച്ചുള്ളി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. അബ്ദുള്‍ നാസര്‍, സി.ജി. വിപിന്‍, സി. ഉമ്മര്‍ മാസ്റ്റര്‍, ഫിറോസ് കീടത്ത്, പി. മുഹമ്മദാലി അന്‍സാരി, വി.പി. റഹീസ്, ഫാദര്‍ ജസ്റ്റിന്‍ കോലങ്കണ്ണി, പി. നാസര്‍, ഫസല്‍ റഹീം, സി.ടി. മുരളീധരന്‍, ഷമീം അലനല്ലൂര്‍, ദിനേഷ്, പി. അബ്ദുസ്സലാം ക്ലാസെടുത്തു. ടി. ഷൗക്കത്ത് മുണ്ടക്കുന്ന് പേപ്പര്‍ പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കി. ക്യാംപിന്റെ ഭാഗമായി മുണ്ടക്കുന്ന് കാവടിയോട് കോളനി ശുചീകരണം, സമ്പൂര്‍ണ സാക്ഷരത യജ്ഞം ഉദ്ഘാടനം, മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്‌കൂള്‍ ചുറ്റു മതില്‍ പെയ്ന്റിങ്, മുണ്ടക്കുന്ന് ചൂരിയോട് റോഡ് നിര്‍മാണം നടത്തി. മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ നടന്ന ക്യാംപ് സമാപന സമ്മേളനം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജ ഉദ്ഘാടനം ചെയ്തു. കോട്ടപ്പള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ഉണ്ണീന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പാറോക്കോട്ട് റഫീഖ, ഗ്രാമപഞ്ചായത്ത് അംഗം സി. മുഹമ്മദാലി മാസ്റ്റര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സേതു മാധവന്‍, ഒ. മുഹമ്മദ് അന്‍വര്‍, ടി.എം. ഓമനാമ്മ, സീമ സുരേഷ്, സി. സിദ്ധീഖ്, വി. അഞ്ജന, കെ.ടി. അബ്ദുള്‍ കരീം, പി.ആര്‍. ബിനു, പി. രതീഷ് മോന്‍, വി. ഡെനീഷ്, മുഹമ്മദ് ഹാഷിം, ഷഹല്‍ ഷിബിലി പ്രസംഗിച്ചു.
ചെര്‍പ്പുളശ്ശേരി: ഏഴു ദിവസമായി ചെര്‍പ്പുളശ്ശേരി സൗത്ത് എ.എല്‍.പി സ്‌കൂളില്‍ നടന്നു വന്നിരുന്ന സപ്തദിന എന്‍.എസ്.എസ്.ക്യാംപ് സമാപിച്ചു. ഹരിതഭവനം (നൂറു വീടുകളില്‍ കുടിവെള്ള ഗുണനിലവാര പരിശോധനയും ബോധവല്‍ക്കരണവും) , അമ്മക്കൊരടുക്കളത്തോട്ടം (നൂറുവീടുകളില്‍ മാതൃക പച്ചക്കറി തോട്ടം), മിതം(ക്യാംപ് പദ്ധതി പ്രദേശത്തെ വീടുകളില്‍ ഊര്‍ജ സാക്ഷരത പ്രചാരണ പദ്ധതി സൗജന്യ എല്‍.ഇ.ഡി ബള്‍ബ് വിതരണം), അമ്മ അറിയാന്‍ ( ലഹരി ഉപയോഗം, സൈബെര്‍ ക്രൈം) എന്നിവ പ്രമേയമാക്കി തെരുവ് നാടകങ്ങള്‍ എന്നിവ ചെയ്തു. സമാപന സമ്മേളനം ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാംകുമാര്‍ അധ്യക്ഷനായി. പ്രകാശ് നാരായണന്‍, കെ. കൃഷ്ണദാസ്, പ്രധാനാദ്യാപിക പി. നിഷ, പ്രോഗ്രാം ഓഫിസര്‍ പ്രഭാകരന്‍, ജയകമാര്‍, ഷാജഹാന്‍, ഗോപിക ശങ്കര്‍ സംസാരിച്ചു.
കൊപ്പം: പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് സയന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി തിരുവേഗപ്പുറ ചെക്‌പോസ്റ്റ് കടവില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മിച്ചു. വേനലായതോടെ ജലക്ഷാമം രൂക്ഷമാവുന്ന തൂതപ്പുഴയില്‍ നാലായിരത്തോളം മണല്‍ ചാക്കുകള്‍ ഉപയോഗിച്ചാണ് ക്യാംപ് അംഗങ്ങള്‍ തടയണയുടെ നിര്‍മാണം നടത്തിയത്. തിരുവേഗപ്പുറ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന സഹവാസ ക്യാംപ് കഴിഞ്ഞ ദിവസം സമാപിച്ചു.
ചെര്‍പ്പുളശ്ശേരി: യാത്രാ ക്ലേശമനുഭവിക്കുന്ന ഗ്രാമത്തിലേക്ക് റോഡ് നിര്‍മിച്ച് നല്‍കി വിദ്യാര്‍ഥികള്‍. ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂനിറ്റാണ് കയിലിയാട്ട് പ്രദേശത്ത് ശ്രമദാനത്തിലൂടെ റോഡ് നിര്‍മിച്ചത്. പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാര്‍ഡുകളിലായി കിടക്കുന്ന ഓടുപാറ തോട്ടപ്പായവരെയുള്ള റോഡാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയത്. സപ്തദിന ക്യാംപിനോടനുബന്ധിച്ച് അമ്പതോളം വിദ്യാര്‍ഥികള്‍ അഞ്ചു ദിവസത്തോളമെടുത്താണ് നൂറ് മീറ്ററിലധികം വരുന്ന റോഡ് നിര്‍മിച്ചത്. ഇതോടെ പ്രദേശത്തെ പത്തിലധികം കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമായി. പുതിയതായി നിര്‍മിച്ച റോഡ് ഗ്രാമപഞ്ചായത്തംഗം എ.പി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എന്‍. മനോജ് അധ്യക്ഷനായി. കെ.ബി. സുനില്‍ രാജ്, കെ. കോമളവല്ലി, കൃഷ്‌ണേന്ദു, ഉസ്മാനുല്‍ഫാരിസ് സംസാരിച്ചു. ക്യാംപിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ ഇരുപതോളം വീടുകളിലും കയിലിയാട് എ.എല്‍.പി സ്‌കൂളിലും പച്ചക്കറി തോട്ടം നിര്‍മിച്ചു. സപ്തദിന ക്യാംപ് സമാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല ഉദ്ഘാടനം ചെയ്തു. കെ. റാണി അധ്യക്ഷനായി. എന്‍. രഘുനാഥന്‍, കെ.ബി. സുനില്‍ രാജ്, കൃഷ്‌ണേന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."