HOME
DETAILS

2017 ഷൊര്‍ണൂരിനോട് വിട പറഞ്ഞത് നേട്ടങ്ങളൊന്നുമില്ലാതെ

  
backup
January 02 2018 | 08:01 AM

2017-%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e


ഷൊര്‍ണൂര്‍: മുഖ്യആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഷൊര്‍ണൂര്‍ ഒരു വര്‍ഷംകൂടി പിന്നിട്ടു. സംസ്ഥാനത്ത് ഏറ്റവും വലിയ റെയില്‍വെ ജംങ്ക്ഷനായ ഷൊര്‍ണൂര്‍ ഇന്നും അവഗണനയുടെ പട്ടികയിലാണ്. ഏഴോളം പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടെങ്കിലും പൂര്‍ണമായും മേല്‍ക്കൂരകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വെയിലും മഴയും സഹിക്കേണ്ടി വരും. മേല്‍ക്കൂര പൂര്‍ണമായും പണിയണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തുള്ള പ്ലാറ്റ്‌ഫോമുകളിലാണ് മേല്‍ക്കൂരകള്‍ പൂര്‍ത്തീകരിക്കേണ്ടത്. യാത്രക്കാരുടെ ഗണ്യമായ വര്‍ധനവ് കണക്കിലെടുത്ത്. സ്റ്റേഷന്റെ വടക്കുഭാഗത്ത് ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഷൊര്‍ണൂരില്‍ പ്രവേശിക്കാതെ ഒരു കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ലിങ്ക് വഴി മുപ്പതോളം ട്രെയിനുകളാണ് കടന്നുപോകുന്നത്. ട്രെയ്‌നുകള്‍ ഭാരതപ്പുഴ സ്റ്റേഷനില്‍ സ്റ്റോപ്പനുവദിച്ചാല്‍ ഷൊര്‍ണൂരിനും പ്രത്യേകിച്ച് മലബാര്‍ യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്രദമായിരിക്കും. റെയില്‍വെ ആശുപത്രിയുടെ സ്ഥിതിയും വിഭിന്നമല്ല. വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് തൊഴിലാളികളെ വലക്കുന്നത്. കാര്യമായ അസുഖങ്ങള്‍ വന്നാല്‍ പാലക്കാടുള്ള റെയില്‍വെ ആശുപത്രിയെയും മറ്റു സ്വകാര്യ ആശുപത്രികളെയും ആണ് ആശ്രയിക്കുന്നത്. ഷൊര്‍ണൂരുള്ള ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തണമെന്ന് തൊഴലാളികള്‍ നിരന്തരമായി ആവശ്യപ്പെട്ടുവരികയാണ്. മെഡിക്കല്‍ കോളേജിനു സ്ഥലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഷൊര്‍ണൂരിലുണ്ട്.
ഇലക്ട്രിക് ലോക്കോ ഷെഡ് വേണമെന്നുള്ള ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ സ്ഥിതിയും ദയനീയമാണ്. സ്ഥലസൗകര്യവും കെട്ടിടങ്ങളുടെ അഭാവവുമാണ് ആശുപത്രിയുടെ വികസനത്തെ ബാധിക്കുന്നത്. കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ മാത്രമെ ഇതിന് പരിഹാരമാവുകയുള്ളു. സ്ഥിരം ഡോക്ടറില്ലാത്തതും രോഗികളെ ഏറെ കഷ്ടപ്പെടുത്തുന്നുണ്ട്. മുപ്പത്തിരണ്ട് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമെ ആശുപത്രിയിലുള്ളു. രാത്രിയില്‍ ഡ്യൂട്ടി ഡോക്ടറുടെ സേവനം വേണമെന്നുള്ള ആവശ്യത്തിന് അധികൃതര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. കാര്യമായ അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയാണ് ജനങ്ങള്‍ ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago