HOME
DETAILS
MAL
പ്രസിഡന്റ് ട്രംപിന്റെ കേക്കും വാര്‍ത്തയില്‍
backup
January 23 2017 | 03:01 AM
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ കേക്കും വാര്‍ത്തയില്‍ ഇടംപിടിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി താരതമ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് ചടങ്ങിന്റെ ഭാഗമായി മുറിച്ച കേക്കും ചര്‍ച്ചാ വിഷയമായത്. വെള്ളിയാഴ്ച രാത്രി വൈകി നടന്ന ആഘോഷപരിപാടിയിലാണ് ഒമ്പത് അട്ടിയുള്ള കേക്ക് പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മുറിച്ചത്. കേക്കിനെക്കുറിച്ച് ചര്‍ച്ച കൊഴുക്കവേ ട്രംപിന്റെയും ഒബാമയുടെയും സ്ഥാനാരോഹണത്തോടനുബന്ധിച്ച് തയ്യാറാക്കിയത് ഒരേ വലിപ്പവും തൂക്കവുമുള്ള കേക്കാണെന്ന് ഇവ നിര്‍മിച്ച ബേക്കറി അധികൃതര്‍ക്ക് പ്രസ്താവന ഇറക്കേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."