കണ്ണൂര്‍: സര്‍വകക്ഷിയോഗം വിളിക്കുന്നത് ആലോചിക്കുമെന്നു പിണറായി
ന്യൂഡല്‍ഹി: കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് ആലോചിക്കുമെന്ന് പിണറായി വിജയന്. സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും പിണറായി പറഞ്ഞു.
കേരളത്തിനു ഭക്ഷ്യവിഹിതം തരുന്നതു സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അനുകൂലമാണെന്നു പിണറായി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതികരണം കേരളത്തിന്റെ നിലപാടിന് അനുകൂലമാണ്.
കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തിന്റെ സവിശേഷ സാഹചര്യം കേന്ദ്രത്തെ ധരിപ്പിച്ചില്ല. കേരളത്തിനു ലഭിച്ചിരുന്ന അധിക
വിഹിതം ഉള്‍പ്പെടുത്താതെയാണ് കണക്കു നല്‍കിയത്. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും പിണറായി പറഞ്ഞു.
കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്ര വിഹിതമായി നല്‍കാമെന്ന് രാവിലെ പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
മുന്‍ഗണനാ പട്ടികയില്പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ മുന്നില്‍വച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."