HOME
DETAILS
MAL
കുരുമുളകിന്റെ താങ്ങുവിലയ്ക്കായി പ്രതിഷേധിച്ചു
backup
January 03 2018 | 08:01 AM
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിനും പച്ചത്തേയിലക്കും താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ വ്യത്യസ്ഥ സമരം.
ഗൂഡല്ലൂര്‍ താലൂക്കിലെ ഓവാലി പഞ്ചായത്തില്‍പ്പെട്ട ചൂണ്ടി സ്വദേശി മണിയാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ശശീരത്തില്‍ കുരുമുളക് വള്ളികള്‍ വച്ച് കെട്ടി നഗരത്തിലൂടെ പ്രദിക്ഷിണം വെച്ചായിരുന്നു സമരം.
ഗൂഡല്ലൂരില്‍ കുരുമുളക് സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കുക, പച്ചത്തേയിലക്ക് 30 രൂപ വില നിര്‍ണയം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അനുവാദമില്ലാതെ സമരം ചെയ്തതിന് പൊലിസ് ഇടപെട്ട് മണിയെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."