കുടിവെള്ളംമുട്ടി
ബോവിക്കാനം: ബാവിക്കരയില്‍ നിന്ന് കാസര്‍കോട് നഗരത്തിലേക്ക്്വെള്ളമെത്തിക്കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചു. കഴിഞ്ഞ രണ്ട് മാസത്തോളമായി ബാവിക്കര ജല സംഭരണിയില്‍ നിന്നും പമ്പ് ചെയ്യുന്നത് ഉപ്പ് വെളളമായിരുന്നു.
ഉപ്പുവെള്ളം തുടര്‍ച്ചയായി വന്നതിനാല്‍ മോട്ടര്‍ ഉള്‍പ്പെടെയുളള യന്ത്രസാമഗ്രികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്.
കൂടാതെ ജലസംഭരണിയില്‍ വെളളം കുറവ് വന്നത്് മൂലവുമാണ് ബാവിക്കരയില്‍ നിന്നും പമ്പിംഗ് നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. പയസ്വിനി പുഴയിലെ ബാവിക്കര ജല സംഭരണിയില്‍ നിന്ന് ദിവസേന എട്ട് ദശലക്ഷം ലിറ്റര്‍ വെളളമാണ് നഗരസഭ പരിധിയില്‍ മാത്രമായി വിതരണം ചെയ്യുന്നത്. ഇതിന് വേണ്ടി വിദ്യാനഗര്‍ ജല സംഭരണിയിലേക്കാണ് പമ്പിംഗ് നടത്തിയിരുന്നത്.
ലഭിച്ചിരുന്നത് ഉപ്പുവെള്ളമാണെങ്കിലും ഇപ്പോള്‍ മറ്റുകാര്യങ്ങള്‍ക്കും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ് സംജാതമായത്. നഗരത്തിലെ ജലവിതരണം നിലച്ചതോടെ ലോഡ്ജുകളിലും ഫ്ളാറ്റുകളിലും താമസിക്കുന്നവരും ഹോട്ടലുടമകളും കൂള്ബാറുടമകളുമാണ് വെട്ടിലായിരിക്കുന്നത്.
കര്‍ണ്ണാടകയിലെ സുളള്യ, ജാല്‍സൂര്‍ ഭാഗങ്ങളിലും ജില്ലയിലെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴപെയ്ത് ജലസംഭരണിയില്‍ വെളളംനിറഞ്ഞാല് മാത്രമേ വെളളത്തിന്റെ ഉപ്പ് രസം കുറയാനും, പമ്പിംഗ് ആരംഭിക്കുവാനും സാധിക്കുകയുളളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."