ഖാസി കേസ് : നീതി വൈകുന്നത് മനുഷ്യാവകാശ ലംഘനം
കാസര്‍കോട് : മംഗളൂരു ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം ഉസ്താദിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിനു മുന്പില് കൊണ്ട് വന്ന് കുടുംബത്തിനും സമൂഹത്തിനും നീതി ലഭിക്കുന്നതിനു താമസം നേരിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഉദുമ പടിഞ്ഞാര്‍ -എരോല്‍ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര് പറഞ്ഞു.
സി എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തിയേഴാമത്തെ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാഫി ദേളി അധ്യക്ഷത വഹിച്ചു. ഹംസ മുസ്ലിയാര് പള്ളിക്കര, ബദ്റുദ്ദീന്‍ ചെങ്കള, ഹുസൈന് റഹ്മാനി, ബുര്‍ഹാനുദ്ദീന്‍ മൗലവി, ഇബ്രാഹിം ചെമ്പരിക്ക, അബ്ദുല്‍ സലാം, അബ്ദുല്ലക്കുഞ്ഞി,അബ്ദുല്‍ ഖാദര്‍ സഅദി നൗഫല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."