മംഗളൂരുവില്‍ മസാജ് പാര്‍ലറില്‍ റെയ്ഡ്: മലയാളിയടക്കം നാലു പേര് അറസ്റ്റില്‍
മംഗളൂരു: കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡില്‍ മലയാളിയടക്കം നാലുപേര്‍ അറസ്റ്റില്‍. മാനേജരായ കോലാര്‍ സ്വദേശി ശ്രീനിവാസ് (37), ഇടപാടുകാരായ മലയാളി ഹരികൃഷ്ണന് (38), ബേജായി സ്വദേശി മുഹമ്മദ് ശരീഫ് (42), സിറ്റിയിലെ മന്‍സൂര്‍ (27) എന്നിവരാണ് പൊലിസ് പിടിയിലായത്. നഗരത്തില്‍ കെ.എസ് റാവു റോഡില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആയുര്‍വേദിക് തെറാപ്പി സെന്റര്‍ എന്ന പേരിലാണ്. എന്നാല്‍ മാളിന്റെ മുന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലറില്‍ അനാശാസ്യം നടക്കുന്നുണ്ടുന്ന പരാതിയിലാണ് ബന്ദര്‍ പൊലിസ് റെയ്ഡ് നടത്തിയത്. റെയ്ഡിനെ മസാജിനെത്തിയ രണ്ടു യുവതികളെ പൊലിസ് രക്ഷപ്പെടുത്തി. എസ്.ഐ ശാന്താറാം, എ.എസ്.ഐ ജഗന്നാഥ ഷെട്ടി, രേഷ്മാ നാഗപ്പാ, രാജേഷ് ആള്‍വാ എന്നിവരാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ക്കു താഴിടാന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കവേ നഗരത്തിലെ തിരക്കേറിയ മാളുകളില്‍ വരെ ഇതു വ്യാപകമാവുന്നത് പൊലിസിനെ ഞെട്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."