കായകല്പ അവാര്‍ഡ്: ജില്ലക്ക് മികച്ച നേട്ടം മത്സരിച്ച അഞ്ചു സ്ഥാപനങ്ങളും അവാര്‍ഡിന് അര്‍ഹമായി
തൃക്കരിപ്പൂര്‍: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകല്പ അവാര്‍ഡില്‍ ജില്ലക്ക് മികച്ച നേട്ടം. ജില്ലയില്‍ നിന്നു മത്സരംഗത്തുണ്ടായിരുന്ന അഞ്ച് സ്ഥാപനങ്ങള്‍ക്കും അവാഡ് ലഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, സംസ്കരണം, രോഗനിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനം, സൗന്ദര്യ വല്‍ക്കരണം എന്നിവ അടിസ്ഥാനമാക്കി വര്‍ഷംതോറും ആരോഗ്യവകുപ്പ് നല്‍കുന്നതാണ് കായകല്പ പുരസ്കാരം. സാമൂഹ്യാരോഗ്യ വിഭാഗത്തില്‍ പനത്തടി സി.എച്ച്.സി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ജില്ലാ ആശുപത്രി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രണ്ടാം സ്ഥാനം നേടി. താലൂക്ക് ആശുപത്രി വിഭാഗത്തില്‍ തൃക്കരിപ്പൂര്‍, നീലേശ്വരം താലൂക്ക് ആശുപത്രികള്‍ മുന്നാം സ്ഥാനം നേടി. ചിറ്റാരിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണു ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദത്തിനുള്ള അവാര്‍ഡ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ മത്സരിച്ച മുഴുവന്‍ സ്ഥാപനങ്ങളും അവാര്‍ഡിന് അര്‍ഹമാകുന്നത്. ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും പരിശ്രമവും നാട്ടുകാരുടെ സഹകരണവുമാണ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിക്ക് അവാര്‍ഡിനര്‍ഹമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."