നീലേശ്വരം നഗരമധ്യത്തില്‍ മോഷണം
നീലേശ്വരം: നഗരമധ്യത്തില്‍ നീലേശ്വരം മേല്‍പ്പാലത്തിനു സമീപം മോഷണം. രോഹിമ ഫാന്‍സി ആന്‍ഡ് ബാഗ്‌സ്, ആരോഗ്യ ടെക്‌സ്‌റ്റൈല്‍സ് എന്നിവിടങ്ങളിലാണു മോഷണം നടന്നത്. രണ്ടിടങ്ങളില്‍ നിന്നുമായി രണ്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടത്തി. സമീപത്ത തര്‍ബിയത്തുല്‍ ഇസ്‌ലാം നമസ്‌കാര പള്ളിയുടെ പൂട്ട് തകര്‍ത്താണു മോഷ്ടാക്കള്‍ അകത്തു കടന്നത്. കട്ടു കൊണ്ടുപോയ ബാഗുകളില്‍ നിറച്ചിരുന്ന കടലാസ് കഷണങ്ങളും മറ്റും പള്ളിക്കിണറ്റില്‍ വലിച്ചെറിഞ്ഞ നിലയിലാണ്. ഇരു കടകളിലും നേരത്തെയും മോഷണങ്ങളും മോഷണ ശ്രമങ്ങളും നടന്നിരുന്നു. വിവരം അറിഞ്ഞു എസ്‌ഐ, പി നാരായണന്റെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ മൂലപ്പള്ളി മൂലച്ചേരി വീട്ടിലെ എം മോഹനന്റെ ഉടമസ്ഥതയിലുള്ളതാണ് രോഹിമ ഫാന്‍സി. ആരോഗ്യ ടെക്‌സ്‌റ്റൈല്‍സ് നടത്തുന്നത് കാഞ്ഞങ്ങാട് കൊളവയല്‍ ഇട്ടമ്മലിലെ എം.എച്ച് ഷംസുദ്ദീനാണ്. ഇരുവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. മഴക്കള്ളന്മാരെ കുടുക്കാന്‍ പൊലീസും വ്യാപാരികളും പാലിച്ചിരുന്ന ജാഗ്രത അയഞ്ഞതോടെയാണു നഗരത്തില്‍ വീണ്ടും കള്ളന്മാര്‍ തലപൊക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."