ജനവാസ കേന്ദ്രങ്ങളില്‍ വിദേശമദ്യ വില്‍പ്പനശാല സ്ഥാപിക്കരുത്: ബി.ഡി.ജെ.എസ്
ചെങ്ങന്നൂര്‍: ജനവാസകേന്ദ്രങ്ങളില്‍ ബിവറേജസ് വിദേശമദ്യവില്‍പ്പനശാല സ്ഥാപിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പൊതുജനങ്ങള്‍ക്ക് ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയില്‍ നാളുകളായി ഗവ.ഐ.ടി.ഐ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്‍പ്പനശാല ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് ജനജീവിതം താറുമാറാക്കുന്നതിന് ഇടയാകും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും ആരാധനാലയങ്ങള്‍ക്ക് സമീപവും വീതികുറഞ്ഞ വഴികള്‍ക്ക് സമീപവും വിദേശമദ്യവില്‍പ്പനശാല സ്ഥാപിച്ചാല്‍ സ്ത്രീകളും കുട്ടികളും അടക്കം പൊതുജനങ്ങള്‍ക്ക് കാല്‍നടയായി പോലും യാത്ര ചെയ്യാന്‍ കഴിയാത്ത വിധം ജനജീവിതം തകര്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. ഇപ്പോള്‍ ഐടിഐ ജംഗ്ഷനു സമീപം വീതിയേറിയ എം.സി റോഡില്‍ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതം ഇത്തരം നീക്കത്തിലൂടെ വീതികുറഞ്ഞ വഴിയരികിലേക്ക് മാറ്റി സ്ഥാപിച്ചാല്‍ ഗതാഗത സ്തംഭനം തന്നെയാകും ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."