കര്‍ണാടക മന്ത്രിക്കും മഹിളാകോണ്‍ഗ്രസ് അധ്യക്ഷയ്ക്കും കൂടി 162 കോടിയുടെ അനധികൃത സമ്പാദ്യം
ബംഗളുരു: കര്‍ണാടക മന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 162 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. കര്‍ണാടക കോണ്‍ഗ്രസ് മന്ത്രിസഭാംഗം രമേശ് എല്‍.ജാര്‍ക്കി ഹോലിയുടെയും ഇദ്ദേഹത്തിന്റെ ഭാര്യയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മി ആര്.ഹെബ്ബാറിന്റെയും വീടുകളില്‍ നിന്നാണ് 41 ലക്ഷം രൂപയും 12 കിലോ സ്വര്ണാഭരണങ്ങളു പിടിച്ചെടുത്തത്.
ബംഗളുരുവിലും ഇവിടെനിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ബെല്‍ഗാമിലേയും വീടുകളിലായിരുന്നു പരിശോധന.
സിദ്ധരാമയ്യ മന്ത്രിസഭയില്‍ ചെറുകിട വ്യവസായ വകുപ്പാണ് രമേഷ് കൈകാര്യം ചെയ്യുന്നത്. പരിശോധനകളെകുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബിനാമി സ്വത്തുക്കളെക്കുറിച്ച് പരിശോധനയില്‍ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ കുടുംബാംഗങ്ങളടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ അനധികൃത നിക്ഷേപങ്ങള്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ ആദായ നികുതി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."