ദ. കൊറിയയുമായുള്ള ഹോട്ട്ലൈന്‍ പുനഃസ്ഥാപിച്ച് ഉ. കൊറിയ
പ്യോങ്യാങ്: കൊറിയന്‍ ഭൂഖണ്ഡത്തില്‍ സമാധാനത്തിന്റെ വാതില്‍ തുറന്നിട്ട് ഉത്തരകൊറിയ. ദക്ഷിണ കൊറിയയുമായി രണ്ടുവര്‍ഷം മുന്‍പ് റദ്ദാക്കിയിരുന്ന ഹോട്ട്ലൈന്‍ ഉ.കൊറിയ പുനഃസ്ഥാപിച്ചു.
ഇന്നലെ പ്രാദേശിക സമയം 3.30നാണ് ഹോട്ട്ലൈന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. 2015 ഡിസംബര്‍ മുതല്‍ റദ്ദാക്കിയ ഹോട്ട്ലൈന്‍ കഴിഞ്ഞ ദിവസം ദ. കൊറിയയുമായി സമാധാന ചര്‍ച്ചക്ക് കിം താല്പര്യമറിയച്ചതോടെയാണ് പുനഃസ്ഥാപിച്ചത്. ഇതു സമ്പന്ധിച്ച് ഉ.കൊറിയന്‍ ദേശീയ മാധ്യങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
ഉ.കൊറിയന്‍ നിക്കം വളരെ പ്രധാനപ്പെട്ടതാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി യൂന്‍ യോങ് ചാന് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഏതുസമയത്തും ആശയ വിനിമയം നടത്താന്‍ ഇനി മുതല്‍ സൗകര്യപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉ. കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സമാധാന ചര്‍ച്ചക്കുള്ള താല്പര്യം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. സമാധാന ചര്‍ച്ചയുടെ ഭാഗമായി ഈമാസം ഒന്‍പതിന് ഇരു രാജ്യങ്ങള്‍ക്കിടിയിലും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും.
ദ. കൊറിയയില്‍ അടുത്ത മാസം നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ ഇക്കാര്യവും ചര്‍ച്ചയാവും.
അതിര്‍ത്തി ഗ്രാമങ്ങളില്‍ ഏതെങ്കിലും ചര്‍ച്ചക്ക് വേദിയാകുമെന്നാണ് വിവരം. ഏറ്റവും ഒടുവില്‍ 2015ലാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."