HOME
DETAILS

കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു

  
backup
January 24 2017 | 19:01 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b2%e0%b4%be%e0%b4%ad%e0%b4%a4%e0%b5%8d%e0%b4%a4

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ മൂന്നു വര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കാന്‍ സമഗ്രപാക്കേജുമായി സര്‍ക്കാര്‍. 10,000 രൂപക്ക് താഴെ വരുമാനമുള്ള സര്‍വിസുകള്‍ നിര്‍ത്തും. സര്‍ക്കാര്‍ നല്‍കിയ വായ്പകള്‍ എഴുതിത്തള്ളും. മാനേജ്‌മെന്റിലും ജീവനക്കാരുടെ ജോലി ക്രമത്തിലും കാതലായ അഴിച്ചുപണിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സി.ഐ.ടി.യു സംഘടിപ്പിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സ്‌പെഷല്‍ കണ്‍വന്‍ഷനിലായിരുന്നു പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്.
ശമ്പളവും പെന്‍ഷനും നല്‍കാന്‍ ആറുമാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി സ്വയംപര്യാപ്തമാകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന് സര്‍ക്കാരിന്റെ സഹായം ഉണ്ടാകും. സ്വകാര്യമേഖലയുമായി മത്സരിക്കാന്‍ മാനേജ്‌മെന്റില്‍ സമഗ്ര അഴിച്ചുപണിയുണ്ടാകും. മേല്‍ത്തട്ടിലുള്ള താക്കോല്‍ സ്ഥാനങ്ങളില്‍ നേരിട്ടുള്ള നിയമനം നടത്തും. ജീവനക്കാരുടെ ഡ്യൂട്ടി സമ്പ്രദായത്തിലും ബസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാ
കും. വായ്പയെടുത്ത് നിര്‍മിച്ചിട്ടും ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളെ കാര്യത്തിലും തീരുമാനമുണ്ടാകും. പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ 1000 സി.എന്‍.ജി ബസുകള്‍ കിഫ്ബി വഴി വാങ്ങി നല്‍കും. സര്‍ക്കാര്‍ വായ്പകളെല്ലാം എഴുതിത്തള്ളും. കെ.എസ്.ആര്‍.ടി.സിയെ കുറിച്ച് പഠിച്ച സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പാക്കേജാണ് സി.ഐ.ടി.യു സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ ധനമന്ത്രി അവതരിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  43 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago