എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം
മുക്കം: എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റര്‍ സര്‍ഗലയത്തില്‍ 85 പോയിന്റ് നേടി ചാത്തപറമ്പ് യൂനിറ്റ് ഓവറോള്‍ ചാംപ്യന്മാരായി. 77 പോയിന്റുമായി പഴംപറമ്പ് യൂനിറ്റ് രണ്ടാം സ്ഥാനവും 61 പോയി ന്റ് നേടി കാരാളിപറമ്പ് യൂനിറ്റ് മുന്നാം സ്ഥാനവും കരസ്ഥമാക്കി. നാലു വേദികളിലായ് 40ല്‍പരം ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍ നടന്നത്. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസ് മാസ്റ്റര്‍ കാരാളിപറമ്പ് അധ്യക്ഷനായി.
വി. ഇമ്പിച്ചാലി മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ലത്വീഫി, വൈത്തല അബൂബക്കര്‍, സാദിഖലി ചെറുവാടി, മുഹമ്മദ് മുസ്‌ലിയാര്‍ വാവൂര്, ഷബീര്‍ മുസ്‌ലിയാര്‍, സിറാജുദ്ദീന്‍ അന്‍വരി, സി.എം നിസാമുദ്ദീന്‍ സംസാരിച്ചു. സമാപന സംഗമം ജില്ലാ സെക്രട്ടറി അലി അക്ബര്‍ മുക്കം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.വി അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. നുഹുമാന്‍ കുമാരനെല്ലൂര്‍, സി.കെ ബീരാന്‍ കുട്ടി, എസ്.എ നാസര്‍, ഫൈസല്‍ മുരിംങ്ങംപുറായി, കെ. മമ്മദ്, ടി. ഷാഫി, സി.ടി അബ്ദുല്‍ മജീദ്, സി.കെ അബ്ദുറസാഖ്, ജലീല്‍ അസ്‌ലമി, സി.എ മുഹമ്മദ്, മുഹമ്മദ് ഫൈസി, ഇ.കെ അന്‍സിഫ്, സല്‍മാന്‍ മാവൂര്‍, ഷുഹൈബ് വാഫി, ഹമീദ് ഹുദവി, റസീല്‍ ഹുദവി, റഷീദ് വാഫി സംബന്ധിച്ചു.
നരിക്കുനി: എസ്.കെ.എസ്.എസ്.എഫ് എകരൂല്‍ ക്ലസ്റ്റര്‍ സര്‍ഗലയം കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്നു. വള്ളിയോത്ത്, ഇയ്യാട്, കുട്ടമ്പൂര്‍ എന്നീ ശാഖകള്‍ യഥാക്രമം ഒന്ന്, രണ്ടണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റര്‍ പ്രസിഡന്റ് അലി അക്ബര്‍ ഇയ്യാടിന്റെ അധ്യക്ഷനായി. ശംസുദ്ദീന്‍ റഹ്മാനി ആവിലോറ, നിസാമുദ്ദീന്‍ നദ്‌വി വേലുപാടം, പി.സി ഹുസൈന്‍ ഹാജി, സി.പി തറുവൈക്കുട്ടി മാസ്റ്റര്‍, മുനീര്‍ മേയ്ത്തടം, അനസ് ഇയ്യാട്, അബ്ദുല്ല മാസ്റ്റര്‍ കിഴക്കോത്ത് സംസാരിച്ചു. ദാറുല്‍ ഹിദായ സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ ട്രോഫികള്‍ കൈമാറി. ശിബുലുദ്ദീന്‍ വള്ളിയോത്ത് സ്വാഗതവും ശിബുലുദ്ദീന്‍ കപ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."