HOME
DETAILS

ബി.സി.സി.ഐ ഭരണസമിതി: സര്‍ക്കാരിനും ബോര്‍ഡിനും പേരുകള്‍ നിര്‍ദേശിക്കാം

  
backup
January 24 2017 | 19:01 PM

%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%90-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലേക്കുള്ള (ബി.സി.സി.ഐ) താത്കാലിക ഭരണ സമിതി അംഗങ്ങളെ നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ക്രിക്കറ്റ് ബോര്‍ഡിനും സുപ്രിം കോടതി അനുമതി നല്‍കി. ഈ മാസം 27നകം മുദ്ര വച്ച കവറില്‍ പേരുകള്‍ നല്‍കാമെന്നു കോടതി നിര്‍ദേശിച്ചു.
ലോധ സമിതി ശുപാര്‍ശ പ്രകാരമുള്ള വ്യക്തികളുടെ പേരുകളായിരിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ച പേരുകള്‍ക്കൊപ്പം കേന്ദ്രവും ബോര്‍ഡും തരുന്ന പേരുകളും പരിഗണിക്കുമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിര്‍ അംഗങ്ങളുമായ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
പ്രത്യേക കായിക നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് താത്കാലിക ഭരണ സമിതിയെ ചുമതലയേല്‍പ്പിക്കുന്നത് രണ്ടാഴ്ച കൂടി നീട്ടണമെന്ന സര്‍ക്കാരിന്റേയും ബോര്‍ഡിന്റേയും അപേക്ഷ തള്ളിയ കോടതി വിഷയത്തിലെ വാദം കേള്‍ക്കുന്നതിനായി ഈ മാസം 30നു വീണ്ടും പരിഗണിക്കും. യാതൊരു കാരണവശാലും പുതിയ ഭരണ സമിതി രൂപീകരണം മാറ്റി വയ്ക്കാന്‍ സാധിക്കില്ലെന്നു കോടതി സര്‍ക്കാരിനേയും ബോര്‍ഡിനേയും അറിയിച്ചു.
ഫെബ്രുവരി ആദ്യ വാരം നടക്കുന്ന ഐ.സി.സി യോഗത്തില്‍ പങ്കെടുക്കുന്നതിനായി ബി.സി.സി.ഐയിലെ നിലവിലെ അംഗങ്ങളില്‍ മൂന്നു പേര്‍ക്ക് അനുമതി നല്‍കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ലോധ സമിതി രൂപീകരിക്കുന്നതില്‍ വിമുഖത കാട്ടിയതിന്റെ പേരില്‍ ഈ മാസം തുടക്കത്തിലാണ് ബി.സി.സി.ഐ പ്രസിഡന്റായിരുന്ന അനുരാഗ് താക്കൂര്‍, ജനറല്‍ സെക്രട്ടറി അജയ് ഷിര്‍കെ എന്നിവരെ കോടതി പുറത്താക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago