താമരശ്ശേരി ചുരം വികസനം ടണല്‍ റോഡ് നിര്‍മാണം പരിഗണനയില്‍
താമരശ്ശേരി: ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടണല്‍ റോഡ് നിര്‍മാണം പരിഗണനയില്‍. ഇതിനായി കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്തുന്ന കാര്യം ധനകാര്യ മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്ന് ജോര്‍ജ് എം.തോമസ് എം.എല്‍.എ അറിയിച്ചു.
മരുതിലാവ്- വൈത്തിരി- കല്‍പറ്റ, ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി ഭൂഗര്‍ഭ പാതകളുടെ ഡി.പി.ആര്‍ (ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) കൊങ്കണ്‍ റെയില്‍വേയുടെ സഹായത്തോടെ ഉണ്ടണ്ടാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി ചുരം റോഡ് അവലോകനത്തിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ടണല്‍ റോഡ് നിര്‍മാണ പദ്ധതികളാണ് പരിഗണനയിലുള്ളത്. ചുരം റോഡ് നവീകരണത്തിനായി സ്ഥിരം സംവിധാനമുണ്ടണ്ടാക്കാനും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് ആറരകിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടണ്ടായിരിക്കും. മരുതിലാവ് -വൈത്തിരി വരെ ആറു കിലോമീറ്ററും കല്‍പ്പറ്റ വരെയുള്ള ടണല്‍ റോഡിന് 13 കിലോമീറ്ററും ദൈര്‍ഘ്യമുണ്ടണ്ടായിരിക്കും. പദ്ധതി യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റെതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരം റോഡിന്റെ കോണ്‍ക്രീറ്റിങ്ങും ടാറിങ്ങും ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും.
വലിയ വാഹനങ്ങള്‍ക്ക് ഒരു മാസം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പി.ഡബ്ല്യു.ഡി നിര്‍ദ്ദേശിച്ചിട്ടുണ്ടണ്ട്. പ്രതിദിനം 14,000 വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡില്‍ ഉത്സവ സീസണുകളില്‍ 20,000 വാഹനങ്ങള്‍ വരെ കടന്നുപോകുന്നുണ്ട്. കുഴികള്‍ അതത് സമയത്ത് തന്നെ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ സൗകര്യമുണ്ടണ്ടാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ചുരത്തിലെ എല്ലാ ഹെയര്‍പിന്‍ വളവുകളും ടൈല്‍ പാകുന്നതിന് നടപടിയുണ്ടണ്ടാകും. ചുരം റോഡിന്റെ വീതി കൂട്ടുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. വനംവകുപ്പില്‍ നിന്നും 0.98 ഹെക്ടര്‍ ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് റോഡ് വീതി കൂട്ടല്‍ പ്രവൃത്തി ആരംഭിക്കും. ഭൂമി വിട്ടുകിട്ടാനുള്ള നടപടികളെല്ലാം അന്തിമഘട്ടത്തിലായിട്ടുണ്ടെണ്ടന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. 11 മീറ്റര്‍ നീളമുള്ള സ്‌കാനിയ ബസുകള്‍ കടന്ന് പോകുന്നത് ചുരം റോഡിന് ആഘാതമേല്‍പ്പിക്കുന്നുണ്ട. അതത് സമയത്ത് ചുരത്തിലെ കാനകള്‍ വൃത്തിയാക്കാത്തത് മൂലം മഴക്കാലത്ത് റോഡിലൂടെ വെള്ളം കുത്തിയൊഴുകി റോഡ് കേടാവുന്നത് തടയും. ചുരം റോഡില്‍ വ്യൂ പോയിന്റിലുള്‍പ്പെടെ വാഹന പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ടണ്ട്. ലക്കിടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഫെബ്രുവരി ഒന്നോടെ സജ്ജമാക്കാനും യോഗത്തില്‍ തീരുമാനമായി.
പി.ഡബ്ല്യു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമല വര്‍ദ്ധന റാവു, പി.ഡബ്ല്യു. ഡി. എന്‍.എച്ച് സൂപ്രണ്ടണ്ടിങ് എന്‍ജിനീയര്‍ ടി.എസ്.സിന്ധു, പി.ഡബ്ല്യു.ഡി. എന്‍.എച്ച് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വിനയരാജ്, പി.ഡബ്ല്യു.ഡി എന്‍.എച്ച് ചീഫ് എന്‍ജിനീയര്‍ പി.ജി. സുരേഷ്, വയനാട് എ.ഡി.എം കെ.എം. രാജു, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. നന്ദകുമാര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."