ജെല്ലിക്കെട്ടിന് പുറകെ കാളവണ്ടി മത്സരവും; നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര
മുംബൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന് പുറകെ കാളവണ്ടി മത്സരത്തിന് അനുമതി വീണ്ടെടുക്കാനൊരുങ്ങി മഹാരാഷ്ട്രയും. രണ്ടു വര്‍ഷം മുമ്പ് സുപ്രിം കോടതി നിരോധിച്ച കാളവണ്ടി മത്സരം നിരോധനം നീക്കി തിരികെ കൊണ്ടു വരാനാണ് മഹാരാഷ്ട്രയുടെ നീക്കം.
കാളവണ്ടി മത്സരത്തിനെതിരായ നിരോധനം പിന്‍വലിക്കണമെന്ന് മന്ത്രി മഹാദയോ ജങ്കാര്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പരിഗണിച്ച പോലെ മഹാരാഷ്ട്രയിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഇത് വിശ്വാസത്തിന്റെ ഭാഗമാണമെന്നും മൃഗങ്ങളെ ഉപദ്രവിക്കാനല്ലെന്നുമാണ് മത്സരത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാല്‍ മനുഷ്യരുടെ നൈമിഷിമായ ആനന്ദത്തിനു വേണ്ടി മൃഗങ്ങളെ പീഢിപ്പിക്കുകയാണ് മത്സരത്തിലൂടെയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."