അഴുക്കുചാല്‍ നിര്‍മാണം ഒച്ചിഴയും വേഗത്തില്‍; ദുരിതത്തിലായി നാട്ടുകാര്‍
സുല്‍ത്താന്‍ബത്തേരി: അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തിയിലെ അഴിമതിയും മെല്ലെപ്പോക്കും ബത്തേരി ടൗണിലെ വ്യാപാരികളേയും കാല്‍നടയാത്രക്കാരേയും ദുരിതത്തിലാക്കി.
എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ബത്തേരി മഹാത്മാഗാന്ധി റോഡില്‍ ഗാന്ധി ജങ്ഷന്‍ മുതല്‍ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇടതുഭാഗത്തെ ഡ്രൈനേജിന്റെ നിര്‍മാണ പ്രവൃത്തിയാണ് വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുന്നത്. 300 മീറ്റര്‍ ദൂരത്തില്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തി ഒച്ചിഴയുന്ന വേഗത്തിലാണ്. അതുകൊണ്ട് തന്നെ ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച പ്രവൃത്തി ഇതുവരെ പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിച്ചിട്ടില്ല.
കൂടാതെ സിമന്റ് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നതിലെ കുറവ് കാരണം തുടക്കത്തിലെ ഡ്രൈനേജിന്റെ പാര്‍ശ്വഭാഗങ്ങളും മുകളില്‍ വിരിച്ച സ്ലാബുകളും പല ഭാഗത്തും തകര്‍ന്നു.
കൂടാതെ നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നതിനാലും വ്യാപാരികള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."