ഫാ. ടോം ഉഴുന്നാലിന്റെ മോചനം; ഉപവാസസമരം ആരംഭിച്ചു
കല്‍പ്പറ്റ: യമനില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിന് ഭാരത പൗരന്‍ എന്ന പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുകയും അദ്ദേഹത്തിന്റെ മോചനത്തിനായി ആത്മാര്‍ഥതയോടെ ഇടപെടുകയും ചെയ്യണമെന്ന് മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ഫാ. ടോം ഉഴുന്നാലിന്റെ മോചനം ആവശ്യപ്പെട്ട് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനുമുന്നില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ (സി.സി.എഫ്) ആഭിമുഖ്യത്തില്‍ ആരംഭിച്ച രാപകല്‍ ഉപവാസ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ. തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്തു. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് അദ്ദേഹം പറഞ്ഞു. സി.സി.എഫ് ചെയര്‍മാന്‍ സാലു ഏബ്രഹാം അധ്യക്ഷനായി. സി.സി.എഫ് ഭാരവാഹികളായ സാലു ഏബ്രഹാം, ലോറന്‍സ് കല്ലോടി, കെ.കെ. ജേക്കബ്, ജോസ് പുറത്തൂര്‍, ജോസ് താഴത്തേല്‍ എന്നിവരാണ് രാപകല്‍ സമരത്തില്‍ ഉപവാസമനുഷ്ഠിക്കുന്നത്.
മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍, ബത്തേരി രൂപത പിആര്‍ഒ ഫാ. തോമസ് ചാപ്രത്ത്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. ജോസ് കൊച്ചറയ്ക്കല്‍, ഫാ. മാത്യു മാപ്ലശേരില്‍, ഫാ. ഫ്രാന്‍സണ്‍ ചേരമാന്‍തുരുത്തേല്‍, ഫാ. മാത്യു പെരുമാട്ടിക്കുന്നേല്‍, ഫാ. സോണി, ഫാ. മനോജ്, സൗത്ത് വയനാട് ഫൊറോന വികാരി ഫാ. കെ.എസ്. ജോസഫ്, സിസ്റ്റര്‍ മറീന എസ്‌കെഡി, സിസ്റ്റര്‍ ക്രിസ്റ്റീന എസ്എബിഎസ്, സിസ്റ്റര്‍ റീന എംഎസ്എംഐ, എം.ഐ. ഷാനവാസ് എംപി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, എന്‍.ഡി. അപ്പച്ചന്‍, വിവിധ രാഷ്ട്രീയ സംഘടന ഭാരവാഹികളായ വേലായുധന്‍ കോട്ടത്തറ, പി.പി.എ. കരീം, കെ.എല്‍. പൗലോസ്, പി.എം. ജോയി, എന്‍.ഒ. ദേവസ്യ, കെ.ജെ. ദേവസ്യ, എം.സി. സെബാസ്റ്റ്യന്‍, കെ.എ. ആന്റണി, വിജയന്‍ ചെറുകര, ഏച്ചോം ഗോപി, കെ.കെ. ഏബ്രഹാം, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ജോസഫ് പ്ലാറ്റോ, ജൂഡി ഡിസില്‍വ, എം. ശിവരാമന്‍, ജോഷി സിറിയക്, സജി ശങ്കര്‍, തോമസ് ഏറനാട്ട്, പി.ജി. അനന്ദകുമാര്‍, കെ.കെ. ഹംസ, ജോസ് പുന്നക്കുഴി, അസൈനാര്‍, സി.എം. ബാബു, ഫ്രാന്‍സിസ് കുഴിക്കാട്ടില്‍, സജി പുതുശേരി, ടോമി ഏച്ചോം, തോമസ് ഏറനാട്, ഗ്രേസി ചിറ്റിലപ്പള്ളി, ജോസ് താഴത്തേല്‍, ജോണി പാറ്റാനി, അഡ്വ. ജോഷി സിറിയക്ക് തുടങ്ങിയ വിവിധ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സമരത്തെ അഭിസംബോധന ചെയ്തു. കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പനയ്ക്കല്‍ ഇന്ന് രാവിലെ 10ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സത്യഗ്രഹികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."