ഒഴുക്കുനീറ്റില്‍ തോട് മലീമസമായി; പ്രദേശവാസികള്‍ സാംക്രമികരോഗ ഭീഷണിയില്‍
കായംകുളം: മാലിന്യ കൂമ്പാരമായ ഒഴുക്കുനീറ്റില്‍ തോട് ശുചീകരിക്കണമെന്ന് നാട്ടുകാര്‍. എന്നാല്‍ ഫണ്ടില്ലെന്ന് അധികൃതര്‍.നഗരത്തിന്റെ ഹൃദയഭാഗത്ത് 37-ാം വാര്‍ഡിനോടു ചേര്‍ന്നും രണ്ട് സ്‌കൂളുകളുടെ സമീപത്തുകൂടിയും കടന്നുപോകുന്ന ഒഴുക്കുനീറ്റില്‍ തോട് മലീമസമായി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
തോടിന്റെ ഇരുഭാഗത്തും തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങളും പൊതുജനങ്ങളും തോട്ടിലേക്കാണ് മാലിന്യം നിക്ഷേപിക്കുന്നത്. കൂടാതെ മൊത്ത വ്യാപാര മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മലിനജലം ഒഴുകിവരുന്നതും ഈ തോട്ടിലേക്കാണ്.
ഇതുമൂലം ദുര്‍ഗന്ധ പൂരിതമായ ഈ പ്രദേശത്ത് കുഞ്ഞുങ്ങള്‍ക്ക് നിത്യവും ചര്‍ദ്ദിയും വയറിളക്കവും ഉണ്ടാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ക്യാന്‍സര്‍ പിടിപെട്ട രോഗികളും ഇവിടെയുണ്ട.് വാര്‍ഡ് കൗണ്‍സിലറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ആറ്റക്കുഞ്ഞ് ഇതുമായി ബന്ധപ്പെട്ട് ഇറിഗേഷന്റെ സഹായം തേടിയെങ്കിലും ഇറിഗേഷന് ഫണ്ടൊന്നുമില്ലായെന്നാണ് അധികൃതര്‍ പറയുന്നത്. തോടിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമീപ സ്‌കൂളിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് എം.എല്‍.എയ്ക്ക് പരാതി നല്‍കുകയും ചെയ്തു.
നവകേരളാമിഷന്റെ ഭാഗമായ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേണ്ടതുചെയ്യാമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞെങ്കിലും നടപടികള്‍ ഒന്നും നാളിതുവരെ സ്വീകരിച്ചില്ല. കുടിയ്ക്കാന്‍ ശുദ്ധജലവും ശ്വസിക്കാന്‍ ശുദ്ധവായുവും ഇല്ലാതെ പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം ഒഴിവാക്കി തോട് ശുചീകരിക്കണമെന്നും ഇല്ലായെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് പോകുമെന്നും വാര്‍ഡു കൗണ്‍സിലര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."