പള്ളിത്തോട് ആശുപത്രി പണി സ്തംഭനത്തില്‍
തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ പള്ളിത്തോട് പബ്ലിക്ക് ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിടം പണി ഒരു വര്‍ഷം മുമ്പ് ആരംഭിച്ചിട്ടും പൂര്‍ത്തിയായിട്ടില്ല.
തീരവികസന കോര്‍പ്പറേഷന്റെ രണ്ട് കോടി അറുപത്തി എട്ട് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. രണ്ട് നിലകളിലായി പണിയുന്ന കെട്ടിടത്തില്‍ അമ്പത് കിടക്കകള്‍ക്കുള്ള സൗകര്യവുമുണ്ടായിരിക്കും. തീരദേശ വാസികളുടെ ഏക ആശ്രയ കേന്ദ്രമായ ആശുപത്രിയിലെ കെട്ടിടം പണിക്ക് മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ഇതു മൂലം തൊഴിലാളികള്‍ തോന്നിയതു പോലെയാണ് പണി നടത്തുന്നതെന്ന് ജനങ്ങള്‍ പറയുന്നു. ഇവിടെ കെട്ടിടം പണി പൂര്‍ത്തിയാല്‍ കിടത്തി ചികിത്സ യാഥാര്‍ത്ഥ്യമാകും.
പഴയ കെട്ടിടത്തിലാണ് ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കുത്തിയതോട് ,തുറവൂര്‍ പഞ്ചായത്തുകളുടെ പരിധിയിലുള്ള തീരദേശ വാസികള്‍ക്ക് ഈ ആശൂപത്രി കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ വളരെയധികം പ്രയോജനകരമാകും.
ഇപ്പോള്‍ രോഗികള്‍ക്ക് കിടത്തി ചികിത്സയ്ക്ക് തുറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സൗകര്യമുള്ളത്.
കെട്ടിടം പണി ഉടനെ പൂര്‍ത്തിയാക്കാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."