നരേന്ദ്രമോദി റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത പോലും തകര്‍ത്തു: വി.ഡി സതീശന്‍
കോട്ടയം: നോട്ട് നിരോധനത്തിലൂടെ റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത പോലും നരേന്ദ്രമോദി തകര്‍ത്തതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നേതൃതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മാസങ്ങളായി അരിവതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിനൊപ്പം ജനത്തെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അരി എഫ്‌സിഐ ഗോഡൗണില്‍ നിന്നും റേഷന്‍ കടകളില്‍ എത്തിക്കുന്നതിനു പോലും സംസ്ഥാന സര്‍ക്കാരിനു സാധിച്ചിട്ടില്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പോലും പരസ്പരം കേസുകൊടുത്ത് ഏറ്റുമുട്ടുകയാണ്.
മന്ത്രിമാരായ തോമസ് ഐസക്കും, സൂധാകരനും തമ്മില്‍ ശീതസമരമാണ്. പൊതുമരാമത്ത് വകുപ്പിനു ആവശ്യമായ ഫണ്ട് ധനകാര്യ വകുപ്പ് അനുവദിക്കുന്നില്ലെന്നു നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇതിലൊന്നും ഇടപെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് വ്യക്താവ് ജോസഫ് വാഴയ്ക്കല്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റിയന്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷെരീഫ് തുടങ്ങി യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."