ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍: ഷന്താള്‍ ജ്യോതിക്ക് കിരീടം
തൊടുപുഴ: കോഴിക്കോട് ബാസ്‌ക്കറ്റ്‌ബോള്‍ ലവേഴ്‌സ് ക്ലബ്ബ് (ബ്ലാക്‌സ്) സംഘടിപ്പിച്ച അഖില കേരള ഇന്റര്‍സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളിന് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം കിരീടം.
കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിനെ 61-51 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഷന്താള്‍ ജേതാക്കളായത്.
ചാംപ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത ഷന്താള്‍ ജ്യോതി ക്യാപ്റ്റന്‍ അശ്വിന്‍ ബിനുവാണ് ടൂര്‍ണ്ണമെന്റിന്റെ മികച്ച താരം.
ജേതാക്കള്‍ക്ക് 7500 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും ചാംപ്യന്‍ഷിപ്പ് ട്രോഫിയും മുന്‍ ദേശീയ-കാലിക്കറ്റ് സര്‍വകലാശാല പരിശീലകനായ കെ.എന്‍.കെ നായര്‍ സമ്മാനിച്ചു.
ഫിബ അന്താരാഷ്ട്ര റഫറീസ് കമ്മീഷണറും 'ഫിബ' ലെവല്‍ 2 പരിശീലകനുമായ ഡോ. പ്രിന്‍സ് കെ. മറ്റം പരിശീലിപ്പിക്കുന്ന മുട്ടം ഷന്താള്‍ ജ്യോതി ടീമിന്റെ മാനേജര്‍ ജോബിന്‍ ജോര്‍ജ്ജ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."