എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക - ശരീഅത്ത് സംരക്ഷണ സമ്മേളനം നാളെ അടിമാലിയില്‍
അടിമാലി: 'രാഷ്ട്ര സുരക്ഷക്ക് സൗഹൃദത്തിന്റെ തണല്‍' എന്ന പ്രമേയവുമായി വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയും ശരീഅത്ത് സംരക്ഷണ സമ്മേളനവും റിപബ്ലിക് ദിനമായ നാളെ വൈകിട്ട് അടിമാലിയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങളെയും അതിന് വഴി ഒരുക്കുന്നവരെയും തടഞ്ഞുനിര്‍ത്തുകയും എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയിലും പങ്കാളികളാക്കാനും മതേതരത്വത്തെയും നാനാത്വത്തില്‍ ഏകത്വം എന്ന പൈതൃകത്തെയും വികൃതമാക്കുമ്പോള്‍ രാഷ്ട്ര രക്ഷക്കും ഭദ്രതക്കും കരുത്തുറ്റ പ്രതിരോധം സൃഷ്ടിക്കാനാണു മനുഷ്യജാലികയും ശരിഅത്ത് സംരക്ഷണ സമ്മേളനവും കൊണ്ട് ലക്ഷ്യമാക്കുന്നത്.
വൈകിട്ട് നാലിന് അടിമാലി ടൗണ്‍ ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന സന്ദേശ റാലി എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദിയുടെ പ്രാര്‍ഥനയോടെ തുടക്കം കുറിക്കും. സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. അഷ്‌റഫ് ഫൈസി സ്വാഗതമാശംസിക്കും. റിപ്പബ്ലിക് ദിന പ്രതിജ്ഞ ഇസ്മായില്‍ മൗലവി പാലമല ചൊല്ലിക്കൊടുക്കും.
അഡ്വ. ഹനീഫ് ഹുദവി പാത്രക്കോട് മുഖ്യപ്രഭാഷണം നടത്തും.
ഐസക് കോര്‍ ഐപ്പിസ്‌കോപ്പ, മഠത്തുംമുറി അജിത്ത് ശാന്തി, ഇബ്രാഹിംകുട്ടി കല്ലാര്‍, കെ.എസ് സിയാദ്, സത്യന്‍ കോനാട്ട്, ഹാഫിസ് അര്‍ഷദ് ഫലാഹി, സ്വാലിഹ് അന്‍വരി, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, നൗഫല്‍ ബാഖവി, ഹാഷിം ബാഖവി, പി.ഇ മുഹമ്മദ് ഫൈസി, ഹനീഫ് കാശിഫി, അബ്ദുല്‍ ജലീല്‍ ഫൈസി, കെ.എച്ച് അബ്ദുല്‍ കരിം മൗലവി, പി.എസ് സുബൈര്‍, ഷിഹാബുദ്ദീന്‍ വാഫി, ഷമീര്‍ മന്നാനി, നിയാദ് ഫൈസി, എ.കെ മക്കാര്‍, എം എം നൈസാം, നിസാര്‍ ബാഖവി, കെ.എ. മുഹമ്മദ് റിയാദ്, വിനു സ്‌കറിയ, പി വി സ്‌കറിയ, ടി കെ ഷാജി തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. അബ്ദുല്‍ സലാം റീഗല്‍ നന്ദി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."