ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
തൊടുപുഴ: ഓടി കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തീ പടര്‍ന്നയുടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വെങ്ങല്ലൂര്‍ -കോലാനി ബൈപ്പാസ് റോഡില്‍ മണക്കാട് ജങ്ഷനില്‍ വച്ചാണ് ലോറിക്ക് തീപിടിച്ചത്.
കരിങ്കുന്നത്ത് നിന്ന് പൈനാപ്പിള്‍ കയറ്റി പളനിക്കുപോയ ലോറിക്കാണ് തീപിടിച്ചത്. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. ലോറിയുടെ ക്യാബിന് പൂര്‍ണ്ണമായും കത്തി നശിച്ചു. പൈനാപ്പിളിനും നാശം സംഭവിച്ചു. തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഡീസല്‍ ടാങ്കിന്റെ ഭാഗത്തേക്ക് തീ പടരാതെ തീ അണച്ചതു കൊണ്ട് വലിയ അപകടം ഒഴിവാകുകയായിരുന്നു.
മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷന് ഇന്‍ ചാര്‍ജ് ബെല്‍ജി വര്‍ഗ്ഗീസ്, ബിജു പി. തോമസ്, ജിതീഷ് കുമാര്‍, വിതീഷ്, സോണി, അബ്ദുള്‍ നാസര്‍, സാജു ജോസഫ്, തുടങ്ങിയവരാണ് തീയണച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയത്തോളം ബൈപ്പാസ് റോഡില്‍ ഗതാഗത തടസം ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."