HOME
DETAILS
MAL
എക്സൈസ് സംഘം വാറ്റുകേന്ദ്രം തകര്‍ത്തു
backup
January 25 2017 | 06:01 AM
ഉരുവച്ചാല്‍: മാലൂര്‍ പഞ്ചായത്തിലെ പാലോട്ടുവയല്‍ മലയില്‍ വാറ്റുകേന്ദ്രം എക്സൈസ് സംഘം വാറ്റുകേന്ദ്രം തകര്‍ത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ നടത്തിയ പരിശോധനയിലാണു ചാരായ വാറ്റുകേന്ദ്രം കണ്ടെത്തിയത്.
പിടികൂടിയ വാഷ് നശിപ്പിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നു മട്ടന്നൂര്‍ എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സി.കെ പവിത്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു ചാരായ വാറ്റുകേന്ദ്രം കണ്ടെത്തിയത്. പരിശോധനയില്‍ മൂന്നു കന്നാസുകളിലും പാത്രങ്ങളിലും സൂക്ഷിച്ചുവച്ച നിലയിലായിരുന്നു വാഷ്.
ചാരായം വാറ്റാന്‍ കെട്ടിയ അടുപ്പ് തകര്‍ക്കുകയും വാഷും നശിപ്പിക്കുകയും ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ സി.പി ഷാജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ ആനന്ദകൃഷ്ണന്, കെ ശശികുമാര്‍, നെല്‍സണ്‍ ടി തോമസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."