HOME
DETAILS
MAL
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്തുരോഗ പ്രതിരോധ ഗുളിക വിതരണം
backup
January 04 2018 | 09:01 AM
കാഞ്ഞങ്ങാട്: ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള മന്തുരോഗ പ്രതിരോധത്തിനുള്ള ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കേന്ദ്ര സര്‍വകലാശാലയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി നിര്‍വഹിച്ചു.
പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ്.നായര്‍ അധ്യക്ഷയായി.
ഡോ.ഇ. മോഹനന്, ഡോ. എ.പി ദിനേശ്കുമാര്‍, ഡോ.ടി.എ രാജ്മോഹന്‍, വി. സുരേശന്, സുരേഷ്, വിനോദ് കുമാര്‍, രാജ്ദീപ്, കെ. അബ്ദുല്‍ ഖാദര്‍, രവീന്ദ്രന്, എം. കുഞ്ഞികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."