HOME
DETAILS
MAL
പൊടി തിന്ന് നാട്ടുകാര്‍
backup
January 25 2017 | 06:01 AM
ആലക്കോട്: കരുവഞ്ചാല്‍-വെള്ളാട് റോഡ് നിര്‍മാണം ഇഴയുന്നതായി പരാതി. ഏറെ നാളത്തെ കാത്തിരിപ്പ് ഒടുവിലാണ് മൂന്നര കിലോമീറ്റര്‍ റോഡ് വീതി കൂട്ടി മെക്കാടം ടാറിങ് നടത്താന്‍ മൂന്നു കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിച്ചത്. നിര്‍മാണം ആരംഭിച്ച് മൂന്നു മാസം ആയിട്ടും റോഡ് പണി എവിടെയും എത്തിയിട്ടില്ല. വീതി കൂട്ടുന്നതിനായി പലയിടത്തും മണ്‍തിട്ടകള്‍ ഇടിച്ചതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടി തിന്നേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. പാലക്കയം തട്ട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് നിരവധി പേരാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. വീതി കൂട്ടുന്നതിനാവശ്യമായ ഉത്തരവ് ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് കരാറുകാരന്റെ വിശദീകരണം. അധികൃതരെ പഴിചാരി ഇരുമുന്നണികളും കയ്യൊഴിഞ്ഞതോടെ നാട്ടുകാരുടെ യാത്രാദുരിതം വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."