പരപ്പനങ്ങാടി പ്രീമെട്രിക് ഹോസ്റ്റല്‍: ട്യൂഷന്‍ അധ്യാപക ഒഴിവ്
മലപ്പുറം: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസിന് കീഴില്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യു.പി. വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്വറല്‍ സയന്‍സ്, സോഷല്‍ സയന്‍സ് വിഷയങ്ങള്‍ക്കുമാണ് അധ്യാപകരെ ആവശ്യമുള്ളത്. യു.പി. വിഭാഗത്തിലേക്ക് ബിരുദമാണ് യോഗ്യത. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും വേണം. വിരമിച്ച അധ്യാപകരെയും മുന്‍ വര്‍ഷങ്ങളില്‍ ട്യൂഷന്‍ എടുത്ത് പരിചയമുള്ളവരെയും പരിഗണിക്കും. യു.പി. വിഭാഗത്തിന് 3000വും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 4000 വും പ്രതിമാസ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മെയ് 30 ന് രാവിലെ 10.30ന് തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."