ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ മില്‍മ പാല്‍വില കൂട്ടണമെന്ന് എം.എല്‍.എ
നിലമ്പൂര്‍: പ്രതിസന്ധി നേരിടുന്ന ക്ഷീരമേഖലയെ സംരക്ഷിക്കാന്‍ പാല്‍വില കൂട്ടുന്നത് അടക്കമുള്ള നടപടികള്‍ക്ക് മില്‍മ തയാറാകണമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മുതീരി ക്ഷീരോത്പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാല്‍വില കൂട്ടുമ്പോള്‍ അതില്‍ ഏറിയ പങ്കും കര്‍ഷകര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ളതാകണം. ക്ഷീരമേഖലയില്‍ നിന്നും കര്‍ഷകര്‍ വിട്ടുപോയശേഷം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അപകടത്തില്‍ മരിച്ച മുതുകാട് വാക്കോട്ടുമ്മല് ദേവരാജന്റെ ഭാര്യ സീനമോള്ക്ക് മില്‍മ ക്ഷീര കര്‍ഷക അപകട ഇന്‍ഷൂറന്‍സ് തുകയായ അഞ്ചു ലക്ഷം രൂപയും എം.എല്‍.എ കൈമാറി. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുംതാസ് ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ ചന്ദ്രന്, കൗണ്‍സിലര്‍മാരായ എന്‍ വേലുക്കുട്ടി, സുന്ദരന്‍, ക്ഷീരവികസന ഓഫിസര്‍ പി മഹേഷ്, മില്‍മ നിലമ്പൂര്‍ അസി മാനേജര്‍ ഭരത് ഭൂഷണ്, മുതീരി ക്ഷീരസംഘം ഡയറക്ടര്‍ പ്രതീപ്, പ്രസിഡന്റ് ജയേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."