ലൈംഗികാധിക്ഷേപം; ആത്മഹത്യാ ഭീഷണിയുമായി പാകിസ്താന് വനിതാ എംപി എഫ്ബിയില്‍
കറാച്ചി: പാകിസ്താനില്‍ വനിതാ എംപിക്കെതിരെ ലൈംഗികാധിക്ഷേപം. സിന്ധ് പ്രവിശ്യയിലെ എംപി നുസ്റത്ത് സഹര്‍ അബ്ബാസിനാണ് സഹപ്രവര്‍ത്തകനായ പുരുഷ സാമാജികന്റെ ഭാഗത്തു നിന്ന് ഈ തിക്താനുഭവമുണ്ടായത്. പാര്‍ലമെന്റില്‍ വച്ചാണ് സംഭവം. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് നുസ്റത്തിനെതിരെ ഇത്തരമൊരു നടപടിയുണ്ടായത്.
പ്രവിശ്യയിലെ മന്ത്രിയായ ഇംദാദ് പിതാഫി സഭയിലെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് വിളിപ്പിച്ചാണ് അപമാനിക്കുകയായിരുന്നു. മന്ത്രി എംപിയോട് കയര്‍ത്ത് സംസാരിക്കുകയും ലൈംഗീക വിമര്‍ശനം നടത്തുകയും ചെയ്തു. എന്നാല്‍ ഈ സമയം സഭയിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വനിതയായിരുന്നിട്ടു കൂടി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ നുസ്റത്ത്, പെട്രോള്‍ കുപ്പിയും പിടിച്ച് നില്ക്കുന്ന ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു.
ഇതോടെ ഇംദാദ് മന്ത്രിസഭയില്‍ വെച്ച് മാപ്പു പറയുമെന്ന് ഭരണകക്ഷി നേതാക്കള്‍ ഉറപ്പു നല്‍കിയതായി നുസ്റത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."