കേരളത്തിന് പൊലീസ് മെഡല്‍ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന് പൊലീസ് മെഡല്‍ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൃത്യസമയത്ത് ഫയല്‍ സമര്‍പ്പിക്കാത്തതുകൊണ്ടാണ് കേരളത്തിന് മെഡലുകള്‍ നഷ്ടമായത്. ഇതിന് ഉത്തരവാദി ആഭ്യന്തരവകുപ്പാണ്. രണ്ട് ആഴ്ചയോളം ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പിന്റെ ഓഫിസില്‍ കെട്ടിക്കിടന്നു. ഐ.എ.എസ്- ഐ.പി.എസ് പോരാണ് ഫയല്‍ നീങ്ങാത്തിന് കാരണം. ഇത് കേരളത്തിന് നാണക്കേടാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
മെഡല്‍ വിതരണവുമായി ബന്ധപ്പെട്ട പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇത്ല്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് മെഡലുള്ളതായി പറയുന്നില്ല. അവാര്‍ഡിന് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ഒക്ടോബര്‍ 26ന് മുമ്പ് കൈമാറണമെന്ന് സെപ്റ്റംബര്‍ 28ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിരവധി കത്തുകള്‍ അയച്ചിട്ടും കേരളത്തില്‍നിന്ന് പ്രതികരണമുണ്ടായില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി 11നാണ് സംസ്ഥാനങ്ങളുടെ പട്ടിക അന്തിമപരിശോധനക്കായി കേന്ദ്രം എടുത്തത്. ഇതിനു തലേന്നാള്‍ മാത്രമാണ് കേരളത്തില്‍നിന്നുള്ള പട്ടിക ലഭിച്ചതെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."