HOME
DETAILS

165 പാലങ്ങള്‍ അപകടാവസ്ഥയില്‍

  
backup
January 04 2018 | 20:01 PM

kerala-bridges-danger-situation

 

തിരുവനന്തപുരം: സംസ്ഥാനത്തെ 165 പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് പൊതുമരാമത്ത് വകുപ്പ്. ഇവ അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് നല്‍കി.
കൊട്ടാരക്കര എം.സി റോഡില്‍ ഏനാത്ത് പാലം തകര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംസ്ഥാനത്താകെയുള്ള 2,249 പാലങ്ങള്‍ പരിശോധിച്ചതില്‍ 603 പാലങ്ങള്‍ മാത്രമാണ് പൂര്‍ണമായും സുരക്ഷിതമായവ. ബഹുഭൂരിപക്ഷം പാലങ്ങളും നവീകരിക്കുകയോ പൊളിച്ചുപണിയുകയോ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ഡിവിഷനിലുള്ള 198 പാലങ്ങളില്‍ 110 എണ്ണം അറ്റകുറ്റപ്പണി നടത്തണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ 15 എണ്ണം പൊളിച്ചുപണിയണം. കൊല്ലത്തുള്ള 152 പാലങ്ങളില്‍ 77 എണ്ണം അറ്റകുറ്റപ്പണി നടത്തണം. 18 എണ്ണം പൊളിച്ചുപണിയണം. പത്തനംതിട്ടയിലുള്ള 174 പാലങ്ങളില്‍ 50 എണ്ണം അറ്റകുറ്റപ്പണി നടത്തുകയും 21 എണ്ണം പൊളിച്ചുപണിയുകയും വേണം.
ആലപ്പുഴ ഡിവിഷനിലുള്ള 195 പാലങ്ങളില്‍ 66 എണ്ണം അറ്റകുറ്റപ്പണി നടത്തുകയും എട്ടെണ്ണം പൊളിച്ചുപണിയുകയും വേണം. കോട്ടയത്തുള്ള 305 പാലങ്ങളില്‍ 141 എണ്ണം അറ്റകുറ്റപ്പണി നടത്തണം. 16 എണ്ണം പൊളിച്ചുപണിയണം. ഇടുക്കി ജില്ലയിലുള്ള 127 പാലങ്ങളില്‍ 90 എണ്ണം അറ്റകുറ്റപ്പണി നടത്തുകയും ഏഴെണ്ണം പൊളിച്ചുപണിയുകയും വേണം.
മുവാറ്റുപുഴ ഡിവിഷനിലുള്ള 84 പാലങ്ങളില്‍ 73 എണ്ണം അറ്റകുറ്റപ്പണി നടത്തണം. ഒരെണ്ണം പൊളിച്ചുപണിയണം. എറണാകുളം ഡിവിഷനിലുള്ള 85 പാലങ്ങളില്‍ 52 എണ്ണം അറ്റകുറ്റപ്പണി നടത്തുകയും അഞ്ചെണ്ണം പൊളിച്ചുപണിയുകയും വേണം. തൃശൂര്‍ ഡിവിഷനിലുള്ള 155 പാലങ്ങളില്‍ 104 എണ്ണം അറ്റകുറ്റപ്പണി നടത്തണം. ഇവിടെ 9 എണ്ണമാണ് പൊളിച്ചുപണിയേണ്ടത്. പാലക്കാട് ഡിവിഷനിലുള്ള 180 പാലങ്ങളില്‍ 145 എണ്ണം അറ്റകുറ്റപ്പണി നടത്തണം. 12 എണ്ണം പൊളിച്ചുപണിയണം.
മഞ്ചേരി ഡിവിഷനിലുള്ള 147 പാലങ്ങളില്‍ 86 എണ്ണം അറ്റകുറ്റപ്പണി നടത്തുകയും ആറെണ്ണം പൊളിച്ചുപണിയുകയും വേണം. കോഴിക്കോട് ഡിവിഷനിലുള്ള 138 പാലങ്ങളില്‍ 64 എണ്ണമാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇവിടെ 15 എണ്ണം പൊളിച്ചുപണിയണം. വടകര ഡിവിഷനിലുള്ള 9 പാലങ്ങളില്‍ 4 എണ്ണം അറ്റകുറ്റപ്പണി നടത്തണം. വയനാട് ഡിവിഷനിലുള്ള 68 പാലങ്ങളില്‍ 31 എണ്ണം അറ്റകുറ്റപ്പണി നടത്തണം.
9 എണ്ണം പൊളിച്ചുപണിയണം. കണ്ണൂര്‍ ഡിവിഷനിലുള്ള 170 പാലങ്ങളില്‍ 141 എണ്ണവും അറ്റകുറ്റപ്പണി നടത്തണം. ഇവിടെ 22 പാലങ്ങള്‍ പൊളിച്ചുപണിയണം. കാസര്‍കോട് ഡിവിഷനിലുള്ള 62 പാലങ്ങളില്‍ 48 എണ്ണം അറ്റകുറ്റപ്പണി നടത്തണം. ഇവിടെ ഒരെണ്ണം പൊളിച്ചുപണിയണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നൂറുവര്‍ഷം പിന്നിട്ട പാലങ്ങള്‍ പലതും ഒരുപ്രശ്‌നവുമില്ലാതെ നില്‍ക്കുമ്പോഴാണ് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പാലങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ അപകടാവസ്ഥയിലായത്. കരാറുകാരും ഉദ്യോഗസ്ഥരും പൊതുഖജനാവ് കൊള്ളയടിച്ചതാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ആക്ഷേപം.
പൊതുഖജനാവിനുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. പാലം നിര്‍മാണത്തിലെ അപാകതയ്ക്ക് കാരണക്കാരായവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago