പാക് പാര്‍ലമെന്റില്‍ വനിതാ എം.പിക്ക് മന്ത്രിയുടെ അവഹേളനം
കറാച്ചി: പാകിസ്താന്‍ പാര്‍ലമെന്റില്‍ വനിതാ എം.പിയെ മന്ത്രി അപമാനിച്ചു. ലൈംഗികപരമായ പരാമര്‍ശം ഉന്നയിച്ചാണ് മന്ത്രി സിന്ധ് പ്രവിശ്യയിലെ എം.പിയായ നുസ്‌റത്ത് സഹര്‍ അബ്ബാസിനെ അവഹേളിച്ചത്. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള മന്ത്രി ഇംദാദ് പിതാഫി ആണ് സഭയിലെ ചേംബറിലേക്ക് വനിതാ എം.പിയെ വിളിപ്പിച്ച് അപമാനിച്ചത്. സ്ത്രീ സംരക്ഷണ നിയമം കൊണ്ടുവരാന്‍ പ്രചാരണം നടത്തുകയും മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് അവഹേളനത്തിന് ഇരയായ എം.പി.
ആത്മഹത്യാ ഭീഷണി മുഴക്കിയ എം.പി സോഷ്യല്‍ മീഡിയയില്‍ ദുരനുഭവം പങ്കുവച്ചു. തന്നോട് മന്ത്രി കയര്‍ത്തു സംസാരിച്ചുവെന്നും ലൈംഗികപരമായി അവഹേളിച്ചുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ സമയം സഭയിലുണ്ടായിരുന്ന വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പെട്രോള്‍ കുപ്പിയുമായി നില്‍ക്കുന്ന ചിത്രവും എം.പി പോസ്റ്റ് ചെയ്തു.
സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മന്ത്രി സഭയില്‍ മാപ്പു പറയുമെന്ന് ഭരണപക്ഷം നുസ്‌റത്തിന് ഉറപ്പുനല്‍കി. സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടതിന് ഇത്തരത്തില്‍ അപമാനം നേരിട്ടത്തില്‍ വേദനയുണ്ട്. പാര്‍ലമെന്റില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."