ആട്ടവിളക്കിനു മുന്‍പില്‍ പത്മശ്രീ തിളക്കം
കോഴിക്കോട്:കഥകളിയെന്ന കലാരൂപത്തിനു പറയാനുള്ളത് 400 വര്‍ഷത്തെ ചരിത്രം. 86 വര്‍ഷത്തെ ചരിത്രവും ഇഴ ചേര്‍ന്നുകിടക്കുന്നത് ഗുരു ചേമഞ്ചേരിയുടെ ജീവിതവുമായി. പുരസ്‌കാരങ്ങള്‍ക്കൊന്നും വിലമതിക്കാനാവില്ല കലാസപര്യയിലൂടെ കഥകളിയെന്ന ഉല്‍കൃഷ്ട കലാരൂപത്തിന് വേണ്ടി ഒരു ജന്മം മുഴുവന്‍ സമര്‍പ്പിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ ജീവിതത്തെ.
ഒടുവില്‍101 ന്റെ നിറവില്‍ ചേമഞ്ചേരിയെ തേടി പത്മശ്രീ പുരസ്‌കാരവും. നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ബഹുമതികള്‍ക്ക് അസ്പൃശ്യത തുടരുമ്പോഴാണ് ഒടുവില്‍ പത്മശ്രീയെത്തുന്നത്.
ചുട്ടികുത്തി ആട്ടവിളക്കിന് മുന്‍പില്‍ എത്തിയാല്‍ ഇന്നും ചേമഞ്ചേരിക്ക് നിറയൗവനം. 100ന്റെ നിറവാഘോഷങ്ങള്‍ക്കായി ആട്ടക്കഥകളിലെ കൃഷ്ണവേഷങ്ങള്‍ സമന്വയിപ്പിച്ചു തയാറാക്കിയ കൃഷ്ണപര്‍വത്തില്‍ ഗുരു കഴിഞ്ഞവര്‍ഷം അരങ്ങിലെത്തിയിരുന്നു.
1916 ജൂണ്‍ 26ന് ജനിച്ച ചേമഞ്ചേരി നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചു. 1977ലാണ് മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983ല്‍ കഥകളി വിദ്യാലയവും സ്ഥാപിച്ചത്. കൊയിലാണ്ടിക്കടുത്ത ചേലിയയിലെ കിണറ്റിന്‍കര തറവാട്ടില്‍ ജനിച്ച ആചാര്യന്‍ 15ാം വയസില്‍ ആരംഭിച്ച കലാസപര്യ 87 വര്‍ഷങ്ങള്‍ക്കിപ്പുറവും ആസ്വാദനത്തിന്റെ പുതുതലങ്ങളാണ് തീര്‍ക്കുന്നത്.
'ഏറ്റവും സന്തോഷമുണ്ട്, ഗുരുനാഥന്‍മാരോടും എന്നെ കലാകാരനാക്കിയ നാട്ടുകാരോടും അനുഗ്രഹിച്ച എല്ലാവരോടും നന്ദിയുണ്ട്. പുരസ്‌കാര വിവരമറിഞ്ഞ ഗുരു ചേമഞ്ചേരി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."