യാത്രക്കാര്‍ക്ക് ദുരിതം വിതച്ച് കയ്പമംഗലത്തെ റോഡുകള്‍
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ മിക്ക റോഡുകളും യാത്ര ചെയ്യാന്‍ കഴിയാത്ത വിധം തകര്‍ന്ന് കിടക്കുകയാണ്. കയ്പമംഗലം ഗ്രാമപഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ മൂന്നുപീടിക ബീച്ച് റോഡ്, ബോര്‍ഡ് കമ്പനിക്കടവ് റോഡ്, കാളമുറി ചളിങ്ങാട് റോഡ്, 18 മുറി ഹോസ്പിറ്റല്‍ റോഡ്, പനമ്പിക്കുന്ന് തുടങ്ങിയ റോഡുകളെല്ലാം വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുകയാണ്.
രോഗികളടക്കം നൂറുകണക്കിന് ആളുകള്‍ ദിവസവും സഞ്ചാര മാര്‍ഗമായി ഉപയോഗിക്കുന്ന കൂരിക്കുഴി ആശുപത്രി പതിനെട്ടുമുറി റോഡ് വരമ്പു മാത്രമായി. വര്‍ഷത്തിലധികമായി തകര്‍ന്നു കിടക്കുന്ന റോഡ് ടാറും മെറ്റലും അടര്‍ന്ന് കാല്‍നട പോലും ദുഷ്‌കരമായ അവസ്ഥയിലാണ്.
കഴിഞ്ഞ മഴക്കാലത്ത് ഈ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് സഞ്ചരിക്കാന്‍ കഴിയാതായതോടെ ക്വാറി വെയ്സ്റ്റും മറ്റും ഉപയോഗിച്ച് പഞ്ചായത്ത് കുഴികള്‍ നികത്തിയിരുന്നു. എന്നാല്‍ എത്രയും പെട്ടെന്ന് റോഡ് ടാറിംഗ് നടത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ നടപടിയെന്നും ആയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം നോട്ട് പ്രതിസന്ധിയും, ടെണ്ടര്‍ വൈകിയതും റോഡ് കോണ്ട്രാക്റ്റര്‍മാരുടെ സമരവുമാണ് റോഡ് പണി തുടങ്ങാന്‍ വൈകിയതെന്നും ഫെബ്രുവരി ആദ്യവാരത്തോടെ പണി ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."